ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ സൗകര്യങ്ങളിൽ ഭക്തർ തൃപ്തർ; സംയുക്ത പരിശോധയ്ക്ക് ചെന്നിത്തലയെ ക്ഷണിച്ച് ദേവസ്വം മന്ത്രി

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ച് വ്യാപക വിമർശനവും യോഗത്തിൽ ഉയർന്നു. 

പമ്പയിലെ അസൗകര്യങ്ങൾ വിലയിരുത്താൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. അസൗകര്യങ്ങൾ ഒരുമിച്ച് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് ഇന്ന് ചേർന്ന ശബരിമല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നത്.

ശബരിമലയിലെ സാഹചര്യങ്ങൾ തീർത്ഥാടകരുമായി സംസാരിച്ചിരുന്നു. ആരും അതൃപ്തി പ്രകടിപ്പിച്ചില്ല. മുൻ വർഷങ്ങളിലേക്കാൾ മികച്ചതാണ് ഇത്തവണത്തെ ഒരുക്കങ്ങളെന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സംഘപരിവാർ സംഘചനകൾ നടത്തുന്ന് വ്യാജ പ്രചാരങ്ങൾ യുഡിഎഫ് ഏറ്റുപിടിക്കരുതെന്നും അദ്ദേഹം വാർ‌ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പമ്പയിൽ മണൽ അടിയുന്നതാണ് പ്രധാനപ്രശ്നം. ഇതിന് പരിഹാരം കാണാൻ സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര സർക്കാറിന്റെ വനം നയമാണ് പമ്പയിലെ പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയുടെ ചാനലാണ്. മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല.  സ്തീ പ്രവേശന വിധി സർക്കാർ ഉണ്ടാക്കിയതല്ല. വിഷയത്തിൽ എൻഎസ്എസിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെമാറും. ഇതിനായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ച് വ്യാപക വിമർശനവും യോഗത്തിൽ ഉയർന്നു. ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് പോലീസിനും വനംവകുപ്പിനുമെതിരായ പരാതികള്‍ യോഗത്തിൽ ഉന്നയിച്ചത്.  പോലീസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നെന്നും പാക്കറ്റിലുള്ള ശീതള പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലെ ഭക്ഷണ ഉൽപ്പന്നങ്ങൾ വില്‍ക്കുന്ന നിരോധിച്ച വനംവകുപ്പ് തീരുമാനം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുമാണ് ബോര്‍ഡിന്റെ പരാതി.  എന്നാൽ‌ ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വാവര് നടയിലും മഹാകാണിക്കയ്ക്ക് മുന്നിലും ബാരിക്കേഡുകള്‍ ഉള്ളതിനാല്‍ ഭക്തർക്ക് കാണിക്ക അര്‍പ്പിക്കുന്നതിന് തടസ്സം നേരിടുന്നു. . അപ്പത്തിന്‍റെയും അരവണയുടെയും വിതരണം തടയുന്ന അവസ്ഥ ഉണ്ടാകരുത്.  പോലീസിന്റെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

വനം വകുപ്പിന്റെ നിർദേശം ലംഘിക്കുന്നവർക്കെതിരെ വലിയ പിഴയാണ് ഇതിന് ചുമത്തിയിരിക്കുന്നത് ഇതില്‍ മാറ്റം വരുത്തണം. ഇത്തരം പ്ലാസ്റ്റിക്കുകള്‍ വ്യാപാരികള്‍ തന്നെ ശേഖരിച്ച് നല്‍കുന്ന രീതി ആരംഭിക്കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.

 

‘സുവര്‍ണ്ണാവസരം’ പിള്ളയെ മുരളീധരന്‍ പക്ഷം ‘വലിച്ചു താഴെ ഇടു’മോ?

 

യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍