ട്രെന്‍ഡിങ്ങ്

ശബരിമലയിലെ തിരുവാഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ട്: സ്വാമി സന്ദീപാനന്ദഗിരി

ഇതേ ദേവപ്രശ്‌നത്തില്‍  മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപറ്റിയും പറയുന്നുണ്ട്. അതും സംരക്ഷിക്കപ്പെടണം.

ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളിൽ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. മരതകവും വൈഢൂര്യവും പതിച്ച വിലപിടിപ്പുള്ളതും അതീവ വിശിഷ്ടമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തിലായിരുന്നു പരാമര്‍ശം. തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. വാചി എന്ന് പറയുന്ന കുതിരയുടെ വിഗ്രഹം നഷ്ടപ്പെട്ടെന്നതുൾപ്പെടെയാണ് അഷ്ടമംഗല്യ പ്രശ്‌നത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ രേഖകൾ ഉൾപ്പെയായിരുന്നു  അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട സന്ദിപാനന്ദഗിരി തിരുവാഭരണം വീണ്ടെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ ദേവപ്രശ്‌നത്തില്‍  മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപറ്റിയും പറയുന്നുണ്ട്. അതും സംരക്ഷിക്കപ്പെടണം. ഒരുഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. തീര്‍ത്തു സ്വാഗതാര്‍ഹമായ വിധിയാണിതെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ആര്‍എസ്എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണെന്നും പറയുന്നു.

വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും ഇതുവരെ എതിര്‍ത്തിട്ടില്ല. എന്നാല്‍ മഹാഭാരതം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് പറയാന്‍ ആര്‍എസ്എസിന് എന്ത് അര്‍ഹതയാണുള്ളതെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. സംഘപരിവാറിനു മുന്നില്‍ മുട്ടുമടക്കുന്ന സ്വാമിമാര്‍ ഉണ്ടാകും. എന്നാല്‍ താന്‍ അതിന് തയ്യാറല്ല. സംഘപരിവാറിന് അനുകൂലായി സംസാരിക്കാന്‍ പലതവണ നിര്‍ബന്ധിച്ചിട്ടുണ്ട്. എന്നാല്‍ കമ്യൂണിസം സംസാരിക്കാന്‍ ഒരു കമ്യൂണിസ്റ്റും നിര്‍ബന്ധിച്ചിട്ടുമില്ല. അതിന് പാര്‍ട്ടിക്ക് തന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്താക്കുന്നു. ആരുടെ വേദിയില്‍ പോകുന്നു എന്നല്ല എന്തു സംസാരിക്കുന്നു എന്നാണു വിഷയമെന്നും അദ്ദേഹം പറയുന്നു.

ശബരിമല: സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുത്; അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

ഇതേ കുടുംബമാണ് അയ്യപ്പനെ കൊലയ്ക്ക് കൊടുക്കാന്‍ കാട്ടിലേക്കയച്ചത്: പന്തളം രാജകുടുംബത്തിനെതിരെ എന്‍എസ് മാധവന്‍

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായി നിലകൊള്ളുന്നു എന്ന് തെളിയിച്ചാൽ കാവി ഉപേക്ഷിച്ച് കൈലി മുണ്ട് ഉടുക്കാം; സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍