ന്യൂസ് അപ്ഡേറ്റ്സ്

‘ശബരിമലയില്‍ വേണ്ടത് സ്വയാര്‍ജ്ജിത നിയന്ത്രണം; കേസ് നഷ്ടമാക്കിയത് കോടതിയുടെ വിലപ്പെട്ട സമയം’: ജ. കെമാല്‍പാഷ

ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല പോലുള്ള ഇടങ്ങില്‍ വേണ്ടത് സ്വയാജ്ജിത നിയന്ത്രണങ്ങളാണെന്ന് മുന്‍ കേരള ഹൈക്കോടതി ജസ്റ്റിസ് ജ. കെമാല്‍ പാഷ. ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൂലിക പുരസ്്കാരദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലേക്ക് നയിച്ചത് അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം ആണെന്ന വാദമാണ്. ഇങ്ങനെ ഒരു വാദം ഉയര്‍ന്നതോടെയാണ് കോടതി നിയമം മാത്രം നോക്കിയത്. ഹര്‍ജി പരിഗണിക്കുന്നതിലൂടെ നഷ്ടമായത് ജുഡിഷ്യറിയുടെ വിലപ്പെട്ട സമയമായിരുന്നു. ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സ്ത്രീകളെ മേല്‍ശാന്തിയാക്കണം എന്ന ആവശ്യം പോലൂം ഉയര്‍ന്നേക്കാം. വിഷയം കോടതിക്ക് മുന്നിലെത്തിയാല്‍ തീര്‍പ്പാക്കേണ്ടി വരും, സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷങ്ങള്‍ സാമൂഹിക പ്രശ്‌നമായി കണക്കാകാതെ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത് കെമാല്‍പാഷ പറയുന്നു.

ഉത്തരവ് പ്രകാരം എത്താനിടയുള്ള സ്ത്രീകളുടെ സുരക്ഷയ്ക്കായി 100 ഏക്കര്‍ വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. സമൂഹം നേരിടുന്ന അടിസ്ഥാന പ്രശനങ്ങളായ പട്ടിണി, ഭവനം, വിദ്യാഭ്യാസം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യേണ്ട് സമയത്ത് ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചര്‍ച്ച ചെയ്തു സമയം കളയുകയാണെന്നും അദ്ദേഹം പറയുന്നു. തെറ്റ് പറ്റിയെന്ന് വ്യക്തമായാല്‍ അത് തുറന്ന് പറയാന്‍ ആര്‍ജവം കാണിക്കണം. ന്യായീകരിക്കരുതെന്നും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇത് ശ്രദ്ധിക്കണമെന്നും ജ. കെമാല്‍ പാഷ പറയുന്നു.

 

ശബരിമല: ആർഎസ്എസ് നിലപാടിൽ മലക്കംമറിച്ചിൽ; ‘നിർബന്ധിതമായ ആചാരലംഘനം’ അനുവദിക്കരുതെന്ന് ആഹ്വാനം

‘ചെത്തുകാരൻ കോരൻ ഉണ്ടാക്കിയതല്ല ശബരിമല’; പിണറായിക്കെതിരെ ജാതി അധിക്ഷേപവുമായി സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്

 

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍