ന്യൂസ് അപ്ഡേറ്റ്സ്

ശുദ്ധികലശം നിയമവിരുദ്ധം; നടപടി സ്വീകരിക്കും: പട്ടികജാതി/ വര്‍ഗ്ഗ കമ്മീഷന്‍

ശബരിമലയില്‍ ഇന്നു പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു.

ശബരിമലയിലെ ശുദ്ധികലശം നിയമവിരുദ്ധമാണെന്നും പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍. ശബരിമലയില്‍ ഇന്നു പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ഇത് അയിത്താചരണത്തിന്റെ ഭാഗമാണെന്നും കോടതിയലക്ഷ്യമായി പരിഗണിക്കേണ്ടിവരുമെന്നുമാണ് അജയകുമാറിന്റെ പ്രസ്താവന.

അഡ്വ. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല സന്ദര്‍ശനം നടത്തിയ വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നു രാവിലെ തീര്‍ത്ഥാടകരെ സന്നിധാനത്തു നിന്നും നീക്കി ശുദ്ധികലശം നടത്തിയത്. തന്ത്രിയും മേല്‍ശാന്തിയും ചര്‍ച്ച ചെയ്ത ശേഷം നടയടച്ച് ശുദ്ധികലശത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരം പരിഹാരക്രിയയ്ക്കായി നടയടഞ്ഞു കിടന്നിരുന്നു. തുടര്‍ന്നാണ് ഭക്തരെ വീണ്ടും ദര്‍ശനത്തിന് അനുവദിച്ചത്.

എന്നാല്‍, ശബരിമലയില്‍ പ്രവേശിച്ച യുവതികളിലൊരാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും അങ്ങിനെയെങ്കില്‍ തന്ത്രിയുടെ നടപടി അയിത്താചരണമാണെന്നുമാണ് അജയകുമാറിന്റെ പ്രതികരണം. ‘മല കയറിയ ഒരു സ്ത്രീ ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അങ്ങിനെയെങ്കില്‍ തന്ത്രിയുടെ ഈ നടപി സ്ത്രീ വിരുദ്ധവും അയിത്താചരണവുമായി കണക്കാക്കേണ്ടിവരും. പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്‍ ഇതു പരിശോധിച്ച് വേണ്ടി നടപടികള്‍ സ്വീകരിക്കും’ അജയകുമാര്‍ പറഞ്ഞു.

യുവതീപ്രവേശനത്തെത്തുടര്‍ന്ന് ‘ശുദ്ധികലശം’ നടത്തിയ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം രേഖപ്പെടുത്തപ്പെടുന്നതിനിടെയാണ് വിഷയം പരിശോധിച്ച് തന്ത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന കമ്മീഷനംഗത്തിന്റെ പ്രസ്താവന.

ശബരിമല Live: സംസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി പക്ഷം പിടിച്ച് വിഭാഗീയത വളര്‍ത്തുന്നു: ഉമ്മൻചാണ്ടി

ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍