TopTop

ശബരിമല: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് പി ശ്രീധരന്‍ പിള്ള; സമരത്തിനൊരുങ്ങി ബിജെപി

ശബരിമല: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് പി ശ്രീധരന്‍ പിള്ള; സമരത്തിനൊരുങ്ങി ബിജെപി
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വിശ്വാസത്തെ സംരക്ഷിക്കാത്ത വിധിക്കെതിരെ പാര്‍ട്ടി സമരത്തിന് തയ്യാറാവും. സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനും ബിജെപി കേരളാ ഘടകത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു. വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ ബിജെപി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളെ കാണുകയായിരിന്നു അദ്ദേഹം. ഇപ്പോള്‍ നടക്കുന്നത് സിപിഎമ്മിന്റെ അജണ്ടകളാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

സ്ത്രീ പ്രവേശനത്തെ അനുകുലിക്കുന്ന നിലപാടാണ് ആര്‍എസ്എസ് ദേശീയതലത്തില്‍ സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തില്‍ വിധിക്കെതിരെ വ്യക്തമായ നിലപാടെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വവും തയ്യാറായിരുന്നില്ല. ഇതിനെതിരെ പാര്‍ട്ടി അണികളില്‍ നിന്ന് ഉള്‍പ്പെടെ വിമശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് സമരപ്രഖ്യാപവുമായി സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗത്തിയിട്ടുള്ളത്.



ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം വിശ്വാസികളോടുള്ള അനീതിയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ നേരത്തെ പ്രതികരിച്ചു. ആര്‍എസ് എസ് നിലപാടിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, മഹിളാ മോര്‍ച്ച എന്നീ സംഘടനകളും വിധിക്ക് പിറകെ രംഗത്തെത്തിയിരുന്നു.

https://www.azhimukham.com/trending-writer-ns-madhavan-questioning-sabarimala-old-customs/

Next Story

Related Stories