വായിച്ചോ‌

ശബരിമല: 12 വര്‍ഷം കേസില്‍ ഇടപെടാത്തവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു: കൊടിയേരി

ഭക്തിയുടെ മറവില്‍ മറവില്‍ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാടാണ്  ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ശബരിമല വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യം വച്ച് ബിജെപി – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഡാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനുമുള്ള നീക്കം അപത്താണെന്നും കൊടിയേരി ചൂണ്ടിക്കാട്ടുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്. ഇത് പ്രായോഗികമാക്കുകയാണ് വേണ്ടത്. പൊടുന്നനെ വന്ന വിധിയല്ല സുപ്രീംകോടതി തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാദംമാത്രം കേട്ട് രേഖപ്പെടുത്തിയ വിധിയുമല്ല. 12 വര്‍ഷമായി കേസ് നടന്നപ്പോള്‍ ഇടപെടാത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇനിയും നിയമപരമായ വഴികളുണ്ട്. പുനപ്പരിശോധനാ ഹരജി നല്‍കാം. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നു. അതിനെല്ലാം കഴിയുന്നവരാണ് ഇപ്പോള്‍ ഭക്തരെ തെരുവിലറക്കുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളുമായി ശബരിമലയുടെ ശാന്തികെടുത്താനുള്ള നീക്കം ആപത്തില്‍ കലാശിക്കുമെന്നും കൊടിയേരി വ്യക്തമാക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ ബിജെപി – കോണ്‍ഗ്രസ്  നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്.

പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ഇനി ചെയ്യേണ്ടത്. അതുചെയ്യാനുള്ള ചുമതല ഭരണ സംവിധാനങ്ങള്‍ക്കുമാത്രമല്ല, രാഷ്ട്രീയ സാമൂഹിക സംഘടനകളും ബാധ്യതയുണ്ട്. എന്നാല്‍, വിധി നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ചില വിഭാഗങ്ങള്‍ ഇറങ്ങിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയനീക്കമായി സുപ്രീംകോടതി ബെഞ്ചിന്റെ വിധിയെ മാറ്റാനാകുമോ എന്നതാണ് ഇത്തരാക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പിന്തുണയും നേതൃത്വവുമായി യുഡിഎഫിലെയും ബിജെപിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോര്‍ത്തിരിക്കുന്നു എന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും കൊടിയേരി ആരോപിക്കുന്നു.

നവോത്ഥാനസാമൂഹ്യപരിഷ്‌കരണ ചിന്തയുള്ളവര്‍ വിപ്ലവകരമായ വിധിയെ തുരങ്കംവയ്ക്കാന്‍ ഇറങ്ങിത്തിരിക്കില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും വികാരംകൊള്ളിച്ചും സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വായനയ്ക്ക്…….http://www.deshabhimani.com/articles/nervazhi-kodiyeri-balakrishnan/755532

‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍