Top

യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി കാണിച്ചത് അനാവശ്യ ധൃതി: പ്രകാശ് രാജ്

യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി കാണിച്ചത് അനാവശ്യ ധൃതി: പ്രകാശ് രാജ്
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രമുഖ തമിഴ് നടൻ പ്രകാശ് രാജ്. വിഷയത്തിൽ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സംസ്ഥാനത്ത് സുവര്‍ണാവസരം ഒരുക്കിക്കൊടുത്തെന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് മനോരമ ന്യൂസിനോടായിരുന്നു പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ സാഹചര്യം വ്യക്തമായി മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. എല്ലാ വശവും പരിശോധിക്കണമായിരുന്നു. എന്നാൽ ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചു. സര്‍ക്കാരിന്‍റെ തിടുക്കം ബിജെപിക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണ് ഉണ്ടായതെന്നം പ്രകാശ് രാജ് പറയുന്നു.

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിറകെയാണ് പ്രകാശ് രാജിന്റെ പ്രതിരണം. അതേസമയം, നടനായതു കൊണ്ടു മാത്രം വേട്ടും കിട്ടുന്ന കാലം നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞെന്നും അദ്ദേഹം തമിഴ്നാട് രാഷ്ട്രീയത്തെ സൂചിപ്പിക്കവെ പറഞ്ഞു. തമിഴ്നാട്ടിലെ താര രാഷ്ട്രീയം ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക ബാഹുല്യം വോട്ടായിമാറാൻ ഇടയില്ല. ഉയർത്തിപിടിക്കുന്ന പ്രത്യയശാസ്ത്രമെന്താണെന്നു ഇനങ്ങൾക്ക് മനസിലാക്കണം. ജനങ്ങൾക്കും വേണ്ടി സംസാരിക്കണം. സാമൂഹിക പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കണം. രാഷ്ട്രീയ അറിവ് വേണമെന്നും പ്രകാശ് രാജ് പറയുന്നു.

ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലായിരുന്നു പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. പാർട്ടി പ്രഖ്യാപിക്കില്ലെന്നും സ്വതന്ത്രനായി മല്‍സരിക്കുമെന്നുമായുരുന്നു പ്രഖ്യാപനം. അടുത്തിടെ നടത്തിയ സംഘപാർ വിരുദ്ധ നിലപാടുകളിൽ വലിയ ജനശ്രദ്ധ കിട്ടിയതിന് പിറകെയായിരുന്നു രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്.

https://www.azhimukham.com/trending-ep-jayarajans-statement-against-alappad-strike-and-its-terrorist-link/

https://www.azhimukham.com/keralam-rss-plan-to-unleash-riot-behind-madrassa-teacher-attack-reports-sreeshma/

Next Story

Related Stories