ന്യൂസ് അപ്ഡേറ്റ്സ്

കൊലയാളി വിജയന്‍ ശബരിമലയെ തകര്‍ക്കാൻ ശ്രമിക്കുന്നു; അധിക്ഷേപവുമായി ബിജെപി നേതാവ്

പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന സംഭവത്തിന് പിറകെയാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍. ‘ശബരിമലയെ തകര്‍ക്കാനാണ് കൊലയാളി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ തിരിച്ചടി വിജയന് കിട്ടുമെന്നു് തിരുവനന്തപുരത്തെ ബിജെപി സമരപന്തലില്‍ നിന്ന് പ്രതികരിച്ചു. പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇടപെട്ടുകഴിഞ്ഞു അതുകൊണ്ട് ഒരു കാരണവശാലും ശബരിമലയെ തകര്‍ക്കാന്‍, ആചാരങ്ങളെ തകര്‍ക്കാന്‍ അനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ അവുവദിക്കില്ലെന്നും ശിവരാജന്‍ പറയുന്നു.

ശബരിമല Live: യുവതീ പ്രവേശനത്തിൽ ഗൂഢാലോചനയെന്ന് കനകദുർഗയുടെ സഹോദരൻ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍