ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംഘർഷം: കെ സുരേന്ദ്രന്‍ റാന്നി താലുക്കിൽ പ്രവേശിക്കരുതെന്ന് കോടതി; കര്‍ശന ഉപാധികളോടെ 72 പേര്‍ക്ക് ജാമ്യം

ശബരിമല സംഘര്‍ത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 79 പേര്‍ക്ക് ജാമ്യം. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് മാസം റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പത്തനം തിട്ട മുന്‍സിഫ് കോടതി ജാമ്യം നല്‍കിയത്. 20000 രൂപയുടെ രണ്ട് ആള്‍ജാമ്യവും നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയിലാണ് ശനിയാഴ്ച രാത്രി ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു. നിലയ്ക്കല്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30-ന് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റു ചെയ്തത്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.

ഇതിനി പിറയെയാണ് കഴിഞ്ഞ ഞായറാഴ്ച ആര്‍എസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തില്‍ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അറസറ്റ് ചെയ്തത്. ഹരിവരാസനത്തിന് ശേഷം നടയടച്ചിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് രാജേഷ് അടക്കം 69 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ റിമാന്‍ഡില്‍ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ഇവര്‍.

ശബരിമല LIVE: കെ സുരേന്ദ്രൻ ഉൾ‌പ്പെടെ 72 പേർക്ക് ജാമ്യം; റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന് കോടതി

‘പോലീസ് ചെയ്യേണ്ട പണി ചെയ്യണം, കേന്ദ്രമന്ത്രിയോട് തട്ടിക്കയറരുത്’; എസ്പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് എ എന്‍ രാധാകൃഷണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍