ന്യൂസ് അപ്ഡേറ്റ്സ്

ഇതുവരെ സംയമനം പാലിച്ചു, ഇനി തിരിച്ചടിക്കും; ഭീഷണിയുമായി കെ സുരേന്ദ്രന്‍

ശബരിമലയിലേക്ക് ബലം പ്രയോഗിച്ച് സ്ത്രീകളെ എത്തിക്കില്ലെന്ന സര്‍ക്കാറിന്റെയും, സിപിഎമ്മിന്റെയും നിലപാടിന് വിരുദ്ധമാണ്  ഇന്നത്തെ നിലപാട്.

ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ യുവതികളെ എത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ നടത്തിയ പ്രകോപനം സൃഷ്ടക്കലാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമലയിലേക്ക് ബലം പ്രയോഗിച്ച് സ്ത്രീകളെ എത്തിക്കില്ലെന്ന സര്‍ക്കാറിന്റെയും, സിപിഎമ്മിന്റെയും നിലപാടിന് വിരുദ്ധമാണ്  ഇന്നത്തെ നിലപാട്. പോലീസിനെ ഉപയോഗിച്ച് യുവതികളെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ഇത്തരത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇതുവരെ പാലിച്ച സംയമനം വെടിഞ്ഞ് തിരിച്ചടിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുവതികളെ പോലീസ് വേഷം നല്‍കിയ ഐജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമ ലംഘനമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അധികാര ചിഹ്നങ്ങള്‍ കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

 

ശബരിമല LIVE: യുവതികള്‍ മടങ്ങി; അയ്യപ്പനെ കാണാന്‍ അനുവദിക്കണം- 46 കാരി പമ്പയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍