UPDATES

ന്യൂസ് അപ്ഡേറ്റ്സ്

50 വയസ്സിന് മുകളിലുള്ള സ്ത്രീകളെ അണിനിരത്തി മണ്ഡലകാലത്ത് ബിജെപി മറുതന്ത്രം; അയിരം പേർ സന്നിധാനത്ത് നാമജപവുമായി തമ്പടിക്കും

സമരം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേരളത്തിലെ ദേശീയ അധ്യക്ഷന്‍ അമിത്ഷായും നിര്‍ദേശം നല്‍കിയിരുന്നു.

തുലാമാസ പൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡല-മകരവിളക്ക് കാലത്ത് കനത്ത മുന്‍ കരുതലെടുത്തുള്ള സര്‍ക്കാറിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ പദ്ധതികളുമായി ബിജെപി. ഇതിനായി ബിജെപി എല്ലാ ദിവസവും ആയിരം മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തെത്തിച്ച് യുവതികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനാണ് നീക്കം. തുലാമാസ പൂജകള്‍ക്കിടെ ഉണ്ടായ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ് ഉള്‍പ്പെടെ നടന്ന സാഹചര്യത്തിലാണ് 50 വയസ്സ്പിന്നിട്ട സ്ത്രീകളെ  മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ നടപടികളെ മറികടക്കുകയെന്ന ബിജെപി തന്ത്രം. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ നാമജപവുമായി ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് നീക്കം.

നേരത്തെ സന്നിധാനത്ത് 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പോലീസിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയതിന് പിറകായായിരുന്നു നടപടി. പുരുഷന്മാര്‍ പ്രതിഷേധത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പോലീസ് കടുത്ത നടപടികളിലേക്ക് പോകുമെന്നതിന്റെ സുചനകളും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിറകെയാണ് മുതിര്‍ന്ന സ്ത്രീകളെ ബിജെപി രംഗത്തിറക്കുന്നത്.

മുന്‍ സംഭവങ്ങളില്‍ അറസ്റ്റ് നടപടികളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയതതുള്‍പ്പെടെ കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. മുതിര്‍ന്നസ്ത്രീകള്‍ പോലീസുമായി സംഘര്‍ഷത്തിന് മുതിരില്ല. എന്നാല്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കാണ തീരുമാനമെന്നം ബിജെപി. പറയുന്നു.

അതിനിടെ ശബരിമല വിഷയത്തില്‍ രണ്ടാംഘട്ടസമരത്തിന് ചൊവ്വാഴ്ച ബിജെപിയും എന്‍.ഡി.എയും തുടക്കമിടും. കേരളത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ അയല്‍ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്ന നീക്കമാണ് ബിജെപി ലക്ഷ്യമാക്കുന്നത്. പാര്‍ട്ടി കേന്ദ്രനേതൃത്വവും ഇതിന് അനുമതി നല്‍കിയിരുന്നു. സമരം ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേരളത്തിലെ ദേശീയ അധ്യക്ഷന്‍ അമിത്ഷായും നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ ശ്രീധരന്‍പിള്ള ഡിജി.പി. ഓഫീസിനുസമീപം നടത്തുന്ന ഉപവാസത്തോടെയാണ് രണ്ടാംഘട്ടസമരം തുടങ്ങുന്നത്. നവംബർ എട്ടിന് സംസ്ഥാന അധ്യക്ഷൻ പിഎസ്  ശ്രീധരൻപിള്ളയും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര 13-ന് പത്തനംതിട്ടയിലെത്തും. ഒരുലക്ഷം യുവതികൾ പങ്കെടുക്കുന്ന മഹിളാസംഗമമാണ് ഇവിടെ എൻഡിഎ ലക്ഷ്യമാക്കുന്നത്.

മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 16-ന് വൈകീട്ട് അഞ്ചിനാണ് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30-ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20-നാണ്.

ബാക്കി വന്ന ചില രായാക്കന്മാരെ കുറിച്ചുതന്നെ

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍