ന്യൂസ് അപ്ഡേറ്റ്സ്

ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയ്ത് വീടിന് സമീപത്തേക്ക്; അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന ഫാത്തിമ

ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം കുറയ്ക്കുന്ന ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സുപ്രീം കോടതി വിധിക്ക് പിറകെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശിന് രഹ്ന ഫാത്തിമയ്ക്കതിരെ ബിഎസ്എന്‍എല്‍ നടപടി. ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിറകെയാണ് ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം കുറയ്ക്കുന്ന ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാവുന്ന പക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം.

ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവര്‍ക്കെതിരെ ചുമത്തിയ കേസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ പോലീസ് സൈബര്‍ സെല്ലിന് കത്തും നല്‍കിയിട്ടുമുണ്ട്.

അതേസമയം സ്ഥലമാറ്റം അയ്യപ്പ സ്വാമിയുടെ അനുഗ്രമമെന്ന് രഹ്നാ ഫാത്തിമ പ്രതികരിച്ചു. 5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയതെന്നും എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നുമാണ് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിയിലെ ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയില്‍ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന തനിക്കിപ്പോള്‍ ജോലിക്ക് രണ്ട് മിനിറ്റു കൊണ്ട് നടന്നെത്താം. തനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേയെന്നും രഹ്ന ഫാത്തിമ പറയുന്നു കുറിപ്പില്‍ പറയുന്നു.

രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ്

സ്വാമി ശരണം

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ… <3

രഹ്ന ഫാത്തിമയുടെ ശബരിമല ദര്‍ശനം; നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ല: ബിഎസ്എന്‍എല്‍

ഹിന്ദു മത വികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍