TopTop

ശബരിമല: പ്രതിഷേധം ഭയന്ന് ഉത്തരവ് സ്റ്റേ ചെയ്താല്‍ സുപ്രീം കോടതി ഇടിച്ചു നിരത്തണമെന്ന് സി കെ ജാനു

ശബരിമല:  പ്രതിഷേധം ഭയന്ന് ഉത്തരവ് സ്റ്റേ ചെയ്താല്‍ സുപ്രീം കോടതി ഇടിച്ചു നിരത്തണമെന്ന് സി കെ ജാനു
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കാതെ തെരുവില്‍ ഇറങ്ങിയവരെ ഭയന്ന് ഉത്തരവ് ഭേദഗതി ചെയ്താല്‍ കോടതി ഇടിച്ചു നിരത്തി വാടകയ്ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന് ഗോത്ര മഹാ സഭാ നേതാവ് സികെ ജാനു. ശബരിമലയിലേത് വിശ്വാസവും ലിംഗ നീതിയും വേണം. ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്നവര്‍ എല്ലാം ഒരിക്കല്‍ വിധിയെ സ്വാഗതം ചെയ്തവരാണെന്നും ജാനു സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെ പൂര്‍ണ അര്‍ത്ഥത്തിലും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. തന്റെ നിലപാട് ആദ്യം മുതല്‍ തന്നെ വ്യക്തമാണ്. അതില്‍ ഉറച്ചുനില്‍ക്കും.

വിധിക്കെതിരെ പരസ്യമായി ചിലര്‍ രംഗത്തിറങ്ങിയപ്പോള്‍ നിലപാട് മാറ്റിയവരാണ് ഭൂരിഭാഗവും. അത് അവരുടെ നിലപാടുകളുടെ പ്രശ്‌നമാണ്. ഇത്തരക്കാരുടെ പ്രതിഷേധങ്ങളുടെ പേരില്‍ വിധിയെ ഭേദഗതി ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ സുപ്രീം കോടതി പിന്നെന്തിനാണ്. എന്തിനാണ് ഇത്രയും പണം മുടക്കി ഒരു സംവിധാനം പ്രവര്‍ത്തിക്കുന്നത്. അത് ഇടിച്ചു നിരത്തി വാടകയ്ക്ക് നല്‍കിയാൽ കുറച്ചാളുകളുടെ താമസം പ്രശ്നം തീരില്ലെയെന്നും ജാനു ചോദിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ശബരിമലയിലെ സംവിധാനങ്ങളില്‍ നിന്നും കേരളത്തിലെ പട്ടിക വിഭാഗക്കാര്‍ പുറത്താണ്. അത്തരത്തിലുള്ള നിലപാടാണ് താനടക്കം ഉള്ളവര്‍സ്വീകരിച്ചത്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കോ ജീവജാലങ്ങള്‍ക്കോ വിരുദ്ധമായ നിലപാടുണ്ടായാല്‍ അതിനെ കുറിച്ച് ചര്‍ച്ചചെയ്യണമെന്നും സികെ ജാനു പറയുന്നു. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിനാലാണ് എന്‍ഡിഎ വിട്ടത്. എന്‍ഡിഎ പോലുള്ള ഒരു സംവിധാനത്തിലേക്ക് ഗോത്രമഹാസഭയെ എത്തിച്ചതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബുദ്ധിജീവികള്‍ക്കും പങ്കുണ്ടെന്നും സി കെ ജാനു ആരോപിക്കുന്നു.

https://www.azhimukham.com/keralam-ckjanu-supports-womenentry-in-sabarimala-reports-arathi/

https://www.azhimukham.com/newswrap-sreedharanpilla-repeats-fake-propaganda-news-about-shivadasans-mysterious-death-near-sabarimala-writes-saju/

https://www.azhimukham.com/news-wrap-will-sureshgopi-tell-he-wants-to-rebirth-as-tribal-in-his-next-life-ssajukomban/

Next Story

Related Stories