ട്രെന്‍ഡിങ്ങ്

ശബരിമല: ‘ഉത്തരവുകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാത്ത കോടതികള്‍ സമൂഹത്തിന് ബാധ്യത’: സുപ്രീം കോടതിയെ വിമര്‍ശിച്ച് വീണ്ടും കെ സുധാകരന്‍

പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാത്ത കോടതികള്‍ സമൂഹത്തിന് ബാധ്യത

ശബരിമലവിഷയത്തില്‍ കോടതിയെ തള്ളിപ്പറഞ്ഞ് വീണ്ടും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാത്ത കോടതികള്‍ സമൂഹത്തിന് ബാധ്യതയാണെന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ ഭാഗമായി കോഴിക്കോട് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിന്റെ പഴക്കമുള്ള, നിരവധി ഭക്തര്‍ എത്തുന്ന ശബരിമലയിലെ ആചാരങ്ങള്‍ തിരുത്തി വിധി പറയുമ്പോള്‍ അത് നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് ജഡ്ജിമാര്‍ പരിശോധിക്കണമായിരുന്നെന്നം സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വിധികള്‍ക്കെതിരേ ഉയരാന്‍ ഇടയുള്ള പ്രതികരണങ്ങള്‍ കോടതി പരിശോധിക്കണമായിരുന്നു. കോടതിവിധിയും സര്‍ക്കാരിന്റെ തീരുമാനങ്ങളുമെല്ലാം ജനഹിതം പരിഗണിക്കുന്നതാവണമെന്നും അദ്ദേഹം പറയുന്നു. കോടതി ഉത്തരവാണ് അതംഗീകരിക്കണം. എല്ലാവര്‍ക്കും അറിയാം. അതാണ് നിയമം. പക്ഷെ അംഗീകരിക്കാന്‍ സാധിക്കണ്ടേ. സുധാകരന്‍ ചോദിക്കുന്നു. ഭക്തരുടെ വികാരം വൃണപ്പെടുത്തുന്നതായിരുന്നു വിധി. എന്നാല്‍ ആ തീരുമാനം ആയിരക്കണക്കിന് പോലീസുകാരെ വച്ച് നടപ്പിലാക്കുമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തലയ്ക്കകത്ത് ബുദ്ധിയ്ക്ക് പകരം ചെളിയുള്ളവര്‍ക്കേ പറയാന്‍ സാധിക്കൂവെന്നും സുധാകരന്‍ പരിഹസിക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇടത് സര്‍ക്കാര്‍ നേടിയെടുത്തതാണെന്നും സുധാകരന്‍ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിധിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കെ. സുധാകരന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച് വിശ്വാസ സംരക്ഷണ യാത്രയുമായി മുന്നോട്ട് പോവുന്നത്.

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

“സുപ്രീം കോടതി ജഡ്ജിയുടെ തലക്ക് വെളിവില്ല”: വിവാഹേതര ബന്ധ, ശബരിമല വിധികള്‍ക്കെതിരെ കെ സുധാകരന്‍

 

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍