ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; ബിജെപി പ്രതിഷേധം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ്

പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെ പങ്കെടുത്ത പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനായാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ എത്തിയത്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതിനെതിരെ ബിജെപി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ കോണ്‍ഗ്രസ് നേതാവും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെ പങ്കെടുത്ത പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനായാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ എത്തിയത്. പത്തനംതിട്ട നഗരത്തിലായിരുന്നു ബിജെപി അധ്യക്ഷന്റെ ഉപവാസ സമരം. ബിജെപി എംഎല്‍എ ഒ രാജഗോപാലും സമരത്തില്‍ പങ്കാളിയായിരുന്നു.

ശബരിമല വിഷത്തില്‍ ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരുമിക്കുന്നെന്ന അരോപണം നിലനില്‍ക്കെയാണ് ജി രാമന്‍ നായര്‍ പരസ്യമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേരത്തെ ആരോപണം തള്ളിയിരുന്നു. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ വിഷയത്തിലെ പ്രതികരണം. അസേതമയം, ശബരിമലയില്‍ തുലാമാസ പൂജ അവസാനിക്കുവരെ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് ബിജെപി പ്രതികരിച്ചു. പത്തനംതിട്ടയിലെ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.

സര്‍ക്കാരിനെതിരേ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഗൂഡാലോചനയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞിരുന്നു. കോടതി ഉത്തരവ് സര്‍ക്കാര്‍ തീര്‍ച്ചയായും പാലിക്കും. സര്‍ക്കാര്‍ ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കരുതെന്നാണ് ബിജെപിയും കോണ്ഗ്രസും ആവശ്യപ്പെടുന്നത് ഇത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം എന്നവശ്യപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

 

ശബരമല LIVE: ശബരിമല കയറാനെത്തിയ ലിബി പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

 

നിലയ്ക്കലില്‍ ആദിവാസികളെ രംഗത്തിറക്കി മാറി നിന്ന് കളിക്കുന്ന വിഎച്ച്പിയും ബിജെപിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍