TopTop
Begin typing your search above and press return to search.

പോലീസ് നടപടി അക്രമം ചെറുക്കല്‍, അളമുട്ടിയാല്‍ ചേരയും കടിയ്ക്കും: കടകംപള്ളി സുരേന്ദ്രന്‍

പോലീസ് നടപടി അക്രമം ചെറുക്കല്‍, അളമുട്ടിയാല്‍ ചേരയും കടിയ്ക്കും: കടകംപള്ളി സുരേന്ദ്രന്‍
പ്രതിഷേധക്കാര്‍ര്‍ പോലീസുകാരെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാകാം പോലീസ് തിരിച്ചടിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരുമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. എന്നിട്ടും വന്‍ അക്രമമാണ് പൊലീസിന് നേരെ ഉണ്ടായത്. 'അളമുട്ടിയാല്‍ ചേരയും കടിയ്ക്കുമെന്ന്' മനസ്സിലാക്കണം മന്ത്രി പറയുന്നു.

പോലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു, മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു, വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ട് പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കണോ എന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുത്. ലോകത്തിന്റെ പലഭാഗത്തുനിന്നും വിശ്വാസികള്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അവര്‍ ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന അവസ്ഥയുണ്ടാക്കരുതെന്നും കടകംപള്ളി ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്ആര്‍ ആണ്. ഇത്തരം അതിക്രമങ്ങള്‍ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒരു സമയത്ത് സ്ത്രീപ്രവേശത്തെ അനുകൂലിച്ച ബിജെപിയുടെ നേതാവ് കെ.സുരേന്ദ്രനും പി.എസ്.ശ്രീധരന്‍പിള്ളയും ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്. വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

https://www.azhimukham.com/trending-congress-leaders-to-bjp-commentary-by-k-a-antony/

https://www.azhimukham.com/live-sabarimala-women-entry-protest/

Next Story

Related Stories