ന്യൂസ് അപ്ഡേറ്റ്സ്

വിധിയില്‍ സന്തോഷം; ആചാരങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ലെന്നും തൃപ്തി ദേശായി

വിലക്ക് നിലനില്‍ക്കെ ശബരിമലയില്‍ കയറുമെന്നും തൃപ്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വിധി സ്ത്രീകള്‍ക്ക് കിട്ടിയ വലിയ വിജയമാണ്. വളരെയധികം സന്തോഷമുണ്ടെന്നും തൃപതി പ്രതികരിച്ചു.

കാലങ്ങള്‍ പഴക്കമുള്ള ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്ന് കരുതാനാവില്ല. ഇനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അവര്‍ പ്രതികരിച്ചു.

അചാരങ്ങളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനത്തിനെതിരായി പ്രക്ഷോഭം നടത്തിയുട്ടുള്ള തൃപ്തി ദേശായി സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിങ്ങളില്‍ പ്രവേശിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. നിരവധി സ്ത്രീകളുമായി മാര്‍ച്ച് ചെയ്തായിരുന്നു ഇവരുടെ പ്രവേശനം. വിലക്ക് നിലനില്‍ക്കെ ശബരിമലയില്‍ കയറുമെന്നും തൃപ്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിധി ഐതിഹാസികം: 27ാം വയസില്‍ ശബരിമലയില്‍ കയറിയെന്ന് വെളിപ്പെടുത്തിയ മുന്‍ നടി ജയമാല

ശബരിമല സ്ത്രീ പ്രവേശനം; വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുണ്ടോ? പഠിച്ചിട്ടു പറയാമെന്ന് ചെന്നിത്തല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍