ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ തെറിവിളിച്ച് പ്രകടനം നടത്തിയ യുവതി അറസ്റ്റില്‍

ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരി പ്രതിയാണ്.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി ആഹ്വാനം ചെയ്തഹർത്താലിനിടെ കാസർകോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍. പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ചെന്ന കേസിലാണ് അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19) അറസ്റ്റിലായത്. യുവതിയുടെ അസഭ്യവര്‍ഷം സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു.

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരി പ്രതിയാണ്. യുവതിയെ പിന്നീട് അമ്മയുടെയും സഹോദരിയുടെയും ജാമ്യത്തില്‍ വിട്ടു.

ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ ബിജെപി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പമാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്.

എന്താ, മലപ്പുറത്തുള്ളവര്‍ സമരം ചെയ്താല്‍? സംഘപരിവാറിന്റെ ഇസ്ലാമോഫോബിയയെ സിപിഎമ്മും ഏറ്റെടുക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍