സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ട് പറയുന്നു.
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തിങ്കളാഴ്ച നട തുറക്കാനിരിക്കെ മേഖലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശബരിമലയ്ക്ക് റിപ്പോര്‍ട്ടിങ്ങിനായി പോയ മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ പോലീസ് തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമങ്ങള്‍ക്ക് ഇന്നലെ പ്രവേശനമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസ് നേരത്തെ തന്നെ തടയുകയായിരുന്നു. അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കൂ.
അതേസമയം സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. എഐ, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 വയസ്സ് പിന്നിട്ട 30 വനിതാ പൊലീസുകാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയോഗിക്കാനാണ് നീക്കം. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
എഡിജിപിയുടെയും മുന്ന് ഐജിമാരുടെയും നേതൃത്വത്തില്‍ 1200 ഓളം ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടന്നാല്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
“പൊലീസുകാരേ, നിങ്ങളെ പോലെ ഞങ്ങളും റെഡിയായി കഴിഞ്ഞു”: പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍ വീണ്ടും (വീഡിയോ)