ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളുടെ കൂടെ നിന്ന കേരള സർക്കാരിന് സല്യൂട്ട്: മേധാ പട്കര്‍

തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ എന്ന് ജനങ്ങള്‍ തിരിച്ചറിയും.

ശബരിമല വിഷയത്തില്‍ കേരളത്തിലെ ഇടത് സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച്  സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ച അവർ സ്ത്രീകളുടെ കൂടെ നിന്ന  ഭരണ കൂട  നിലപാടിനെ സല്യൂട്ട് ചെയ്യുന്നെന്നും വ്യക്തമാക്കി. മാത്യഭുമിയോടായിരുന്നു മേധാ പട്കറിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഭരണ ഘടന മാനിക്കണം കൂടെ ആചാരങ്ങളെ ബഹുമാനിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു.  തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ എന്ന് ജനങ്ങള്‍ തിരിച്ചറിയും. ഇത്തരം സമരങ്ങലെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടലാണെന്ന് നേതാക്കൾ തിരിച്ചറിയണമെന്നും മേധാ പട്കര്‍ പറഞ്ഞു.

യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍