ന്യൂസ് അപ്ഡേറ്റ്സ്

ഭർതൃവീട്ടിലേക്ക് തിരികെയെത്തണം; കനകദുർഗ കോടതിയിൽ

കനകദുർഗയെ വീട്ടിൽ കയറാ‍ൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്നം പുറത്താക്കപ്പെട്ട കനക ദുർഗ കോടതിയെ സമീപിച്ചു. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിലെത്ത് തിരികെ ചെല്ലാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഇന്നലെ പെരിന്തൽമണ്ണ കോടതിയിലാണ് കനക ദുർഗ ഹർജി നൽകിയത്.

ഭർത്താവിന്റെ മാതാവ് മർദിച്ചെന്ന സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ഇവരെ  അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് തിരികെ എത്തിക്കുന്നതിന് കുടുംബം എതിരു നിന്ന സാഹചര്യത്തിലാണ് കനക ദുർഗ കോടതിയെ സമീപിക്കുന്നത്. ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസുൾപ്പെടെ വിഷയം ചർച്ചെയ്തിരുന്നു. കനക ദുർഗക്ക് എതിരായ നിലപാടാണ് ഇദ്ദേഹവും സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെൽ പെടുന്ന കേസായതിനാൽ ഹർജി പുലാമന്തോളിലെ ഗ്രാമ കോടതിയിലേക്ക് അയച്ചു. കനകദുർഗയുടെ അപേക്ഷയിൽ ഗ്രാമകോടതിയുടെ നിർദേശമനുസരിച്ച് ഇക്കാര്യത്തിൽ പൊലീസ് തുടർനടപടി സ്വീകരിക്കും. എന്നാൽ കനകദുർഗയെ വീട്ടിൽ കയറാ‍ൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. കനക ദുർഗ മർദിച്ചെന്ന് കാട്ടി സുമതിയമ്മയും അടുത്തിടെ ചികിൽസ തേടിയിരുന്നു.

വീട്ടിൽ നിന്നും പുറത്തായ സാഹചര്യത്തിലും സമയ സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലും പോലീസ് സംരക്ഷണയിവലാണ് കനകദുർഗ കഴിയുന്നത്. നിലവിൽ പെരിന്തൽമണ്ണയിലെ സഖി വൺ സ്‍റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ കഴിയുന്നത്.

ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍