ന്യൂസ് അപ്ഡേറ്റ്സ്

‘ലിംഗമുള്ളവര്‍ക്കുള്ള നീതി ‘ എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത്; സുഗതകുമാരിയെ പരിഹസിച്ച് കെ ആര്‍ മീര

ശബരിമലയില്‍ സര്‍ക്കാര്‍ എല്ലാവരേയും വിളിച്ചുകൂട്ടി ക്ഷമാപൂര്‍വം സമവായത്തിന്റെ പാതയില്‍ ചര്‍ച്ച നടത്തണമെന്നുമായിരുന്നു സുഗതകുമാരിയുടെ നിലപാട്.

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരിയുടെ പ്രസ്തവനയ്‌ക്കെതിരേ പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീര. തന്റെ ഫെയ്സ്ബുക്ക് പേജിലായിരുന്നു കെ ആര്‍ മീരയുടെ പ്രതികരണം. ‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ‘ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നതെന്നും മീര ചോദിക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിപ്പിച്ചതുകൊണ്ട് ലിംഗ നീതി ഉറപ്പാക്കാനാകില്ലെന്ന് കവി സുഗതകുമാരി ടീച്ചറുടെ പ്രതികരണം വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് പിറകെയാണ് കെആര്‍ മീര പ്രതികരണവുമായി രംഗത്തെത്തിയത്.

‘യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി.‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ’ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?’ കെ ആർ മീര ഫെയ്ബുക്കിൽ കുറിച്ചു.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിപ്പിച്ചതുകൊണ്ട് ലിംഗ നീതി ഉറപ്പാക്കാനാകില്ലെന്നായിരുന്നു സുഗതകുമാരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ശബരിമലയില്‍ സര്‍ക്കാര്‍ എല്ലാവരേയും വിളിച്ചുകൂട്ടി ക്ഷമാപൂര്‍വം സമവായത്തിന്റെ പാതയില്‍ ചര്‍ച്ച നടത്തണമെന്നും, വലിയ തോതിലുള്ള പൊലീസ് വിന്യാസം ശബരിമലയിലുണ്ടാവരുത്. അവിടെ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. അവിടെ ഇനിയും കെട്ടിടങ്ങളും ശൗചാലയങ്ങളും മറ്റും നിര്‍മ്മിക്കരുതെന്നും സുഗതകുമാരി പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയിലായിരുന്നു സുഗതകുമാരിയുടെ പ്രതികരണം.

അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കേരളത്തെ പുറകോട്ടുനടത്തുന്ന അനാവശ്യസമരമാണ് നടത്തുന്നതെന്നും സുപ്രീം കോടതിയുടെ പുരോഗമനപരമായ വിധി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അത് എങ്ങനെ തടയാം എന്നാണ് ആലോചിക്കുന്നതെന്നും എംടി വാസുദേവന്‍ നായരും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

“ശബരിമല സ്ത്രീപ്രവേശനം ലിംഗനീതിയുണ്ടാക്കില്ല” കനത്ത പൊലീസ് വിന്യാസം ദോഷമാകുമെന്നും സുഗതകുമാരി

‘സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി’; ശബരിമല സ്ത്രീ പ്രവേശന വിധിയെ പിന്തുണച്ച് എംടി വാസുദേവൻ നായർ

ശബരിമല കോടതി വിധി സ്ത്രീകൾക്ക് തലയുയർത്തി നടക്കാനാവുന്ന വിധി, നിലപാടിൽ മാറ്റമില്ല : എം മുകുന്ദൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍