ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; പ്രശ്‌നങ്ങളുണ്ടാക്കി മുഖ്യമന്ത്രി കുടുംബസമേതം ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നു: ജി സുകുമാരന്‍ നായര്‍

ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റം വരെയും പോകും

കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാനുള്ള നിഗൂഢ അജന്‍ഡയുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. ശബരിമലയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ഗള്‍ഫ് സന്ദര്‍ശനത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റം വരെയും പോകും. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു വിഷയത്തില്‍ എവിടെയും തൊടാത്ത നിലപാട് എടുക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നു.

ശബരിമലയില്‍ യുദ്ധസമാന സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. അതിനിടെ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച 2 യുവതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സ്മിത എന്നിവരെയാണു കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

അയ്യപ്പവേഷം ധരിച്ച അക്രമികളെ നേരിടാൻ അയ്യപ്പവേഷം ധരിച്ച പോസ്റ്റ് മോഡേണിസ്റ്റുകൾ: ചില വാദങ്ങളും പ്രതിവാദങ്ങളും

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍