ന്യൂസ് അപ്ഡേറ്റ്സ്

ആക്രമിക്കപ്പെട്ടു; ആരുടെയും വികാരം വ്രണപ്പെടുത്താനില്ല; പമ്പയില്‍ നിന്നും മടങ്ങി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി

10 മണിയോടെ സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരെയും പിന്നീട് പോലീസ് വാഹനത്തില്‍ പമ്പയില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള യാത്രക്കിടെ അക്രമിക്കപ്പെട്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി. പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് വ്യക്തമാക്കിയ അവര്‍ ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. 10 മണിയോടെ സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരെയും പിന്നീട് പോലീസ് വാഹനത്തില്‍ പമ്പയില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു.  ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

രാവിലെ പൊലീസ് സംരക്ഷണയില്‍ സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമൊന്നിച്ച് സന്നിധാനത്തേക്ക് നീങ്ങിയ സുഹാസിനി പ്രതിഷേധത്തെ തുടര്‍ന്ന് രാജ് മല കയറാതെ മടങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്.

മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ ഒരുസംഘം തടയുകയും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. ആയിരത്തോളം പേര്‍ വരുന്ന സംഘമാണ് സൂഹാസിനിയെ അസഭ്യവര്‍ഷവുമായി വളഞ്ഞത്. തുടര്‍ന്ന് കമാന്‍ഡോ സംരക്ഷണയില്‍ തിരം പമ്പയിലെത്തിച്ച അവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനില്‍ ഐ ജി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആയിരുന്നു അവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി
ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്‌നൗ സ്വദേശിനിയാണ് ഇവര്‍.

 

പൊലീസ് സുരക്ഷയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ‘ഭക്ത’ജനങ്ങളുടെ തെറിയഭിഷേകം; സന്നിധാനത്തെത്താനായില്ല

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ശബരിമല LIVE: ബിജെപി – കര്‍മ്മസമിതി ഹര്‍ത്താലില്‍ പരക്കെ അക്രമം; പ്രതിഷേധങ്ങളുടെ പേരില്‍ ക്ഷേത്രത്തെ കലാപ ഭൂമിയാക്കരുതെന്ന് തന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍