ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ സ്ത്രീകളെത്താത്തത് ഭയം മൂലം; മണ്ഡലകാലത്ത് ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി

ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടെന്നും തൃപ്തി ദേശായി പറയുന്നു.

സുപ്രീം കോടതി വിധിയുണ്ടായിട്ടും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാത്തത് ഭയന്നിട്ടാണെന്ന് ആക്റ്റിവിസ്റ്റ് തൃപതി ദേശായി. യുവതികള്‍ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടെന്നും തൃപ്തി ദേശായി പറയുന്നു. ഈ സ്ഥിതി ഇല്ലാതാവണമെന്നും അവർ പറയുന്നു.

അതേസമയം മണ്ഡല മകര വിളത്ത് തീര്‍ത്ഥാടനത്തിനായി ഈ മാസം 16 ന് നടതുറക്കാനിരിക്കെ അതിനുശേഷം ഒരു ദിവസം ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്നും അവര്‍ വ്യക്തമാക്കി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു തൃപതി ദേശായിയുടെ പ്രതികരണം.

ചിത്തിര ആട്ടത്തിന്റെ ഭാഗമായി നടതുറന്ന ശബരിമലയില്‍ ഇന്നും യുവതികള്‍ എന്ന് സംശയിച്ച് തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവം നടന്നതിന് പിറകെയാണ് തൃപ്തി ദേശായിയുടെ പ്രതികരണം.

ശബരിമല LIVE: തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേർക്കെതിരെ കേസെടുത്തു; നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

 

സർക്കാരിനൊപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോല്‍പ്പിക്കാനാണ്; ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്

സർക്കാരിനൊപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോല്‍പ്പിക്കാനാണ്; ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍