TopTop

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമം; അക്രമത്തിന് പിന്നിൽ കമ്യൂണിസ്റ്റുകാരെന്ന് ബിജെപി

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമം; അക്രമത്തിന് പിന്നിൽ കമ്യൂണിസ്റ്റുകാരെന്ന് ബിജെപി
ശബരിമല സന്നിധാനത്ത് യുവതികളെത്തിയെന്ന പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തര്‍ക്കെതിരേ വ്യാപക അതിക്രമം. സംഭവത്തില്‍ രണ്ടിലധികം മാധ്യമപ്രവര്‍ത്തകര്‍ പരിക്കേല്‍ക്കുകയും ചെയ്തു. അമൃത ടിവി റിപ്പോര്‍ട്ടര്‍ അജിത്ത്, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജിത്തിന്റെ തലയ്ക്ക് പരിക്ക്. രാവിലെ വലിയ നടപന്തലില്‍ സ്ത്രീയെ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റ ശ്രമം നടന്നത്.

സന്നിധാനത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് മുകളില്‍ കയറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച വിഷ്ണുവിന്റെ ജോലി പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. പതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേരയും തേങ്ങയും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘത്തിനു നടുവിലേക്ക് ചാടിയാണ് വിഷ്ണു രക്ഷപ്പെട്ടത്. ന്യൂസ് 18 ചാനല്‍ സംഘത്തിന് നേരെയും ആക്രമണം നടന്നിരുന്നു. ചാലവിന്റെ ട്രൈപോഡ് തകര്‍ത്തു. ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കുലും ക്യാമറമാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഴിമുഖം റിപോര്‍ട്ടര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. ഒറ്റപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ്പിടിച്ച് അക്രമിക്കുന്ന രീതിയായിരുന്നു പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. സംഭവങ്ങളില്‍ പോലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

അതേസമയം, സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അക്രമത്തിനായി റിക്രൂട്ട് ചെയത് സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഇവരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും അദ്ദേഹം നിലയ്ക്കലില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

https://www.azhimukham.com/news-update-sabarimala-women-entry-protest-in-sannidhanam-high-security/

https://www.azhimukham.com/kerala-police-helpless-to-tackle-bjp-backed-devotees-protest-in-sabarimala-to-block-women-entry-dhanya-reports/

Next Story

Related Stories