ന്യൂസ് അപ്ഡേറ്റ്സ്

നട്ടെല്ലുള്ള സര്‍ക്കാരെങ്കില്‍ തൃപ്തി ദേശായിയെ തിരിച്ചയക്കണം; പ്രതിഷേധക്കാരെ പിന്തുണച്ച് കെ സുധാകരന്‍

നിലപാട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യമസമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി കേരളത്തിലെത്തിയ ഭുമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ പ്രതിഷേധക്കാരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരളത്തിലെത്തിയ തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാറിന് നട്ടെല്ലുണ്ടെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ എടുക്കണം. നെടുമ്പാശ്ശേരിയിലെ പ്രതിഷേധം ന്യായമാണെന്നും സുധാകരന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

തൃതി ദേശായിയെ തിരിച്ചയക്കണമെന്നാണ് ബിജെപിയുടെ നിലാടെന്നെത് തന്റെ വിഷയമല്ല. ബിജെപി ആവശ്യപ്പെടുന്ന കാര്യം കോണ്‍ഗ്രസ് ആവശ്യപ്പെടരുതെന്ന് എവിടെയും പറയുന്നില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെന്നും അദ്ദേഹം പറയുന്നു. നിലപാട് ഇന്നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യമസമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല LIVE: തൃപ്തിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി; എന്തു വന്നാലും ശബരിമലയിലേക്ക് പോവുമെന്ന് തൃപ്തി

തൃപ്തി മടങ്ങില്ല; കുടുങ്ങിയിട്ട് ഏഴ് മണിക്കൂര്‍

തൃപ്തി തൃപ്തിയില്ലാതെ തിരിച്ചു പോകുമെന്ന് പി സി ജോർജ്

“തൃപ്തിയെ വിളിച്ചുവരുത്തിയത് പിണറായി” എന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍; “മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണം”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍