Top

ശബരിമല LIVE: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് വിവാദത്തില്‍

ശബരിമല LIVE: ഇരുമുടിക്കെട്ടില്ലാതെ  പതിനെട്ടാം പടികയറി; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ  ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് വിവാദത്തില്‍
ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് പതിനെട്ടാം പടികയറിയതായി റിപ്പോര്‍ട്ടുകള്‍. ചിത്തിര ആട്ട വിശേഷങ്ങള്‍ക്കായി നടതുറന്നപ്പോഴാണ് സംഭവം.


ശബരിമലയില്‍ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗര്യങ്ങള്‍ ഒരുക്കാതെ പീഡിപ്പിച്ചു. ഇതിനെതിരെ ബിജെപി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ നടന്നത് സര്‍ക്കാരിന്റെയും പോവലീസി്‌ന്റെയും കടന്നുകയറ്റമായിരുന്നു. കുടിവെള്ളം നിഷേധിച്ചു, സഞ്ചാര സ്വാതന്ത്രം തടഞ്ഞു ഇതെല്ലാം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ശബരിമലയിലെ സ്ഥിതി ദുരന്തപൂർണമായ ശ്രീധരന്‍പിള്ള ആരോപിച്ചു. കടന്നുകയറ്റത്തിന് സര്‍ക്കാര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി രാവിലെ അഞ്ചിന് തുറന്ന നട ഉച്ച പൂജയ്ക്കുശേഷം ഒരു മണിയോടെ അടച്ചു.  വന്‍ ഭക്തജനത്തിരക്കാണ് രാവിലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും ഉഷപൂജയും നടന്നു. വൈകീട്ട് അഞ്ചുമണിക്ക് പൂജകൾക്കായി ഇന്ന് വീണ്ടും തുറക്കും.
തന്ത്രി പകര്‍ന്ന് നല്‍കിയ ജ്യോതിയുമായി വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും 5 കോടി വിശ്വാസികളുടെ വീട്ടിലേക്ക് പകര്‍ന്നും നല്‍കിയും പ്രതിഷേധം വ്യാപിപിക്കാന്‍ ശിവസേനയുടെ നീക്കം. മുഖ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നിക്കാനാണ് ഒരുമാസത്തിനിടയില്‍ ദീപം പകര്‍ന്നുള്ള യാത്ര നടത്തുന്നതെന്നും ശിവസേന ജില്ലാ ഭാരവാഹികള്‍ പറയുന്നു.

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/11/WhatsApp-Video-2018-11-06-at-13.22.16.mp4"][/video]

ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ നടയടയ്ക്കുമെന്ന കാര്യത്തില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ഉപദേശം നേടിയെന്ന വെളിപ്പെടുത്തലില്‍ തന്ത്രിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. മുന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിലെ നിജസ്ഥിതി മനസിലാക്കുകയാണ് ലക്ഷ്യം. വിശദീകരണം തൃപതികരമല്ലെങ്കില്‍ നടപടി സ്വീകരിക്കും. പതിനെട്ടാം പടിയില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച നടപടി ആചാര ലംഘനമാണെന്നും ദേവസ്വം ബോര്‍ഡ് അംഗം എസ് ശങ്കര്‍ ദാസ് പ്രതികരിച്ചു.

സന്നിധാനത്ത് തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതരെയാണ് കേസ രജിസ്റ്റര്‍ ചെയ്തത്. സന്നിധാനം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സിസി ടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ  നടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു. അനധികൃതമയി തടഞ്ഞുവയ്ക്കല്‍, അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവയ്ക്കുക എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം, സന്നിധാനത്ത് തടഞ്ഞുവച്ചതില്‍ പരാതിയില്ലെന്ന് തൃശ്ശുര്‍ സ്വദേശിനി പ്രതികരിച്ചു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു തൃശ്ശുര്‍ സ്വദേശിനി ലളിത പറയുന്നു.

അതേസമയം, ശബരിമലയുടെ നിയന്ത്രണം ഇപ്പോഴും പോലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മാധ്യമ പ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയിൽ ചിലർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ പ്രതിഷേധ സംഭവങ്ങള്‍ക്ക് പിറകെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഒരുസംഘത്തിന്റെ കൂട്ട നാമജപം. നിരോധാനാജ്ഞ നില നില്‍ക്കുന്ന മേലയിലാണ് വലിയ സംഘം കൂട്ട നാമജപവുമായി സംഘടിച്ചിരിക്കുന്നത്. നിരവധി ചെറിയ സംഘം പ്രതിഷേധക്കാന്‍ പലയിടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

ബിജെപി നേതാക്കളായ എം ടി രമേശ്, വത്സന്‍ തില്ലങ്കേരി, പ്രദേശിക ആര്‍എസ് എസ് നേതാക്കളും കൂട്ടമ നാമജപത്തിനൊപ്പമുണ്ട്.
സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അക്രമത്തിനായി റിക്രൂട്ട് ചെയത് സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഇവരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും അദ്ദേഹം നിലയ്ക്കലില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലയ്ക്കലില്‍ ബിജെപി നേതാക്കളും പോലീസും തമ്മില്‍ തര്‍ക്കം. പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയ സ്വകാര്യവാഹനം പോലീസ് തടഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. എ എന്‍ രാധാകൃഷ്ണന്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ എന്നിവരുടെ വാഹനമാണ് തടഞ്ഞത്. പോലീസ് ചില വാഹനങ്ങള്‍ മാത്രം കടത്തിവിടുന്നെന്നാണ് ആരോപിച്ചായിരുന്നു തര്‍ക്കം.
സന്നിധാനത്തെ പ്രതിഷേധത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സ്ത്രീയെ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. അമൃത ടിവി റിപ്പോര്‍ട്ടര്‍ അജിത്ത്, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എന്നിവർക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സന്നിധാനത്ത് പൊലീസ് എയ്‌ഡ് പോസ്റ്റിന് മുകളിൽ കയറി ദൃശ്യം പകർത്താൻ ശ്രമിച്ച മാതൃഭൂമി ന്യൂസിന്റെ ക്യാമറമാന്റെ ജോലി പ്രതിഷേധക്കാർ തടസപ്പെടുത്തി. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു.അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു. പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേരയും തേങ്ങയും വലിച്ചെറിഞ്ഞു. തുടര്‍ന്ന് വിഷ്ണു പോലീസ് സംഘത്തിനു നടുവിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.


കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ദൃശ്യം പകര്‍ത്തിയ വിഷ്ണുവിന് നേര്‍ക്ക് ചിലര്‍ കസേര വലിച്ചെറിയുകയും ചെയ്തു. മറ്റു ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കു നേരെയും ആക്രമണ ശ്രമമുണ്ടായി.
പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/11/WhatsApp-Video-2018-11-06-at-08.07.33.mp4"][/video]

പ്രായം തെളിയിച്ചതിന് പിറകെ പ്രതിഷേധം നേരിട്ട സ്ത്രീകൾ സന്നിധാനത്തേക്ക് ദർശനത്തിനെത്തി. സന്നിധാനത്തിന് സമീപത്ത് വരെ കൈകോർത്ത് പിടിച്ച് പ്രതിഷേധക്കാർ തന്നെ സൗകര്യം ഒരുക്കുന്നു. ബിജെപി ആർഎസ്എസ്  നേതാക്കളും പ്രതിഷേധക്കാരോട് സംസാരിക്കുന്നു. നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.
മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തശ്ശൂര്‍ സ്വദേശിനി ലളിത മാധ്യമങ്ങളോടു പറഞ്ഞു.പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നു.  ദർശനം നടത്താൻ ഇവർക്കു താൽപര്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കുമെന്ന് പൊലീസ്.


രണ്ട് സ്ത്രീകള്‍ക്ക നേരെയായിരുന്നു പ്രതിഷേധമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തശ്ശൂര്‍ സ്വദേശിനിക്ക് പുറമെ നേരത്തെ ദര്‍ശനം നടത്തിമടങ്ങുകയും വീണ്ടും ദര്‍ശനത്തിനത്തുകയും ചെയത തമിഴ്‌നാട് സ്വദേശിനിക്ക് നേരെയും പ്രതിഷേധം ഉയര്‍ന്നു.
കയ്യേറ്റ ശ്രമം നടന്നെന്ന് 52 കാരിയുടെ ഭര്‍ത്താവ്. പ്രതിഷേധത്തിൽ ഭയന്നുപോയ തൃശൂർ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രാഥമിക ശുശ്രൂഷകൾ നേടി.
തൃശ്ശുര്‍ സ്വദേശിനിയുടെ സന്ദര്‍ശനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇവര്‍ക്ക് 52 വയസ് പിന്നിട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ഇരുമുടിക്കെട്ടില്ലാതെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടരുതെന് 52 കാരി.
സന്നിധാനത്ത് യുവതിയെത്തിയതായി സംശയത്തെത്തുടര്‍ന്ന് നടപന്തലില്‍ വലിയ പ്രതിഷേധം. പതിനെട്ടാം പടിക്ക്‌തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു പ്രതിഷേധം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ക്കര്‍ക്ക്‌നേരെ വരെ കയ്യേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കേനടയ്ക്ക് സമീപത്തും പ്രതിഷേധം.
ദര്‍ശനത്തിനെത്തിയ സ്ത്രീയെ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവര്‍ക്ക് അന്‍പത് വയസ്സിന് താഴെയാണ് പ്രായമെന്ന് പോലീസ്.

നാമജപം പ്രതിഷേധം തുടരുന്നു. പ്രായം പരിരോധിക്കണമെന്ന് ആവശ്യം.

[video width="640" height="352" mp4="https://www.azhimukham.com/wp-content/uploads/2018/11/WhatsApp-Video-2018-11-06-at-07.52.29.mp4"][/video]
സ്ത്രീ പ്രവേശനം സംബന്ധിച്ച് ആശങ്കകള്‍ക്കും കനത്ത സുരക്ഷയ്ക്കുമിടെ ചിത്തരിര ആട്ടവിശേഷത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല നട തുറന്നു. രാവിലെ അഞ്ചിന് തന്നെ നട തുറന്നു. അതിനിടെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകീട്ടോടെ പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനിയെ പമ്പയില്‍നിന്ന് മടക്കി അയച്ചതുള്‍പ്പെടെ ഉള്‍പ്പെടെയുള്ള സംഭവങ്ങക്ക് പിറെയാണ് ഇന്ന് നടതുറക്കുന്നത്. ചേര്‍ത്തല സ്വദേശിയായ അഞ്ജു ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണു മല കയറാനെത്തിയത്.

ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയാറെന്നും അഞ്ജു പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സുരക്ഷയിലാണ് സംഘം ചേര്‍ത്തലയിലേക്കു മടങ്ങിയത്. യുവതി എത്തിയതറിഞ്ഞു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതിനിടെ  കനത്ത പൊലീസ് സുരക്ഷയിലും സന്നിധാനത്ത് തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. രാവിലെ പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ സ്ത്രീകള്‍ പ്രതിഷേധം ഭയന്ന് മടങ്ങിപ്പോവുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തിരുന്നു.

https://www.azhimukham.com/kerala-police-helpless-to-tackle-bjp-backed-devotees-protest-in-sabarimala-to-block-women-entry-dhanya-reports/

https://www.azhimukham.com/newsupdate-fake-campaign-using-photos-captured-in-photoshoot-sabarimala-women-entry-rss-activist-arrested/

https://www.azhimukham.com/newsupdate-prayargopalakrishnan-former-travancore-devaswomboard-president-seek-special-devaswom-for-sabarimala/

Next Story

Related Stories