UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംഘര്‍ഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്ന നവംബര്‍ 6 ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥനമാക്കി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. നവംബര്‍ ആറിന് ശബരിമലയിലെത്തിയ 52 വയസുള്ള തൃശ്ശുര്‍ സ്വദേശിനി ലളിതയെ പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് കോടതി നടപടി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സന്നിധാനത്ത് അന്നദിവസം ഇരുന്നൂറോളം പേര്‍ നിയമ വിരുദ്ധമായി തടിച്ചു കൂടുകയായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. അക്രമാസക്തരായ ജനക്കൂട്ടം തേങ്ങയും കല്ലും വലിച്ചെറിഞ്ഞു. പൊലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളം സാഹചര്യമുണ്ടായി. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്ന നിലയുണ്ടായി. തൃശൂര്‍ റേഞ്ച് ഐജി, കൊല്ലം പൊലീസ് കമ്മിഷണര്‍, പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ നടത്തിയ തന്ത്രപരമായ ഇടപെടലാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചതെന്നുമായിരുന്നു കമ്മിഷണര്‍ കോടതിയില്‍ അറിയിച്ചത്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശബരിമല: കോടതി നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

വല്‍സന്‍ തില്ലങ്കേരി: ദി മോറല്‍ പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍