UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുത്; അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി

ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സജ്ജമാണെന്നും എസ്പി ടി നാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ കോടതികളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കോടതി. സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്നും ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസിന്റെ പങ്ക് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

ശബരിമല സംഘര്‍ഷങ്ങളുമായി രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതി ചേര്‍ക്കാവൂയെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റകൃത്യത്തില്‍ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ. തുലാമാസ പൂജകള്‍ക്കിടെ ഉണ്ടായ അക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതി നിര്‍ദേശം.

അതിനിടെ ചിത്തിര ആട്ടത്തിനായി തിങ്കളാഴ്ച വീണ്ടും ശബരിമല നടതുറക്കുമ്പോള്‍ ദര്‍ശനത്തിനെത്തുന്ന എല്ലവര്‍ക്കും സുരക്ഷ ഒരുക്കുമെന്ന് പോലീസ്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്  ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സജ്ജമാണെന്നും എസ്പി ടി നാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചിത്തിര ആട്ടത്തിനായി തിങ്കളാഴ്ച് വൈകീട്ട് അഞ്ചിനാണ്‌നടതുറക്കുക. എന്നാല്‍ ശബരിമലയില്‍ 5000 പൊലീസുകാരെ വിന്യസിച്ചുകൊണ്ട് നാളെ മുതല്‍ ആറാം തിയതി വരെ കനത്ത സുരക്ഷാ വലയമൊരുക്കാനാണ് പോലീസിന്റെ തീരുമാനം. 29 മണിക്കൂര്‍ നേരമാകും നട തുറന്നിരിക്കുക. അതേസമയം വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ സുരക്ഷാമേഖലയാക്കിയും ഉത്തരവിറക്കിയിട്ടുണ്ട്. ഐജി ശ്രീജിത്തിനെ മാറ്റി ഐ.ജി പി. വിജയനാണ് സന്നിധാനത്തെ സുരക്ഷാ ചുമതലയും നല്‍കിയിട്ടുണ്ട്.

ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖരളും നിര്‍ബന്ധമാക്കി്. പൊലീസ്, സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണം . അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വാങ്ങുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ കരുതണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

 

രാമക്ഷേത്രത്തിന് ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ ‘1992’ ആവര്‍ത്തിക്കും: ആര്‍എസ്എസ് ഭീഷണി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍