ന്യൂസ് അപ്ഡേറ്റ്സ്

മനു അഭിഷേക് സിംഗ്‌വി ഹാജരായേക്കില്ല; വീണ്ടും നിയമോപദേശം തേടാന്‍ ദേവസ്വം ബോര്‍ഡ്

ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ മനു അഭിഷേക് സിംഗ്‌വി വാദം ഏറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ പുതിയ അഭിഭാഷകനായുള്ള നീക്കവും ദേവസ്വം ബോര്‍ഡ് ആരംഭിച്ചു. ഇതിനായി ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

അതിനിടെ, വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് പരിഗണിക്കാനിരിക്കെ ദേവസ്വം ബോര്‍ഡ് വീണ്ടും നിയമോപദേശം തേടും. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നാണു ബോര്‍ഡിന്റെ നിലപാട്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ കരുതലോടെയുളള്ള നീക്കത്തിന്റെ ഭാഗമായാണ് വീണ്ടും നിയമോപദേശം തേടുന്നത്.

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; മണ്ഡലകാലത്ത് അക്രമത്തിന് സാധ്യത: ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; പൂജാരിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

മുന്നോട്ടു വന്ന സ്ത്രീകളെ ‘തേവിടിച്ചികൾ’ എന്ന് വിളിച്ച ഒരു സമൂഹവും ഇവിടെയുണ്ടായിരുന്നു-ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍