ന്യൂസ് അപ്ഡേറ്റ്സ്

നടയടച്ച് ശുദ്ധിക്രിയ; തന്ത്രിയോട് വിശദീകരണം തേടിയതായി ദേവസ്വം കമ്മീഷണർ

ദേവസ്വം ബോർഡ് യോഗത്തിന്റെ ശുപാർശ പ്രകാരമാണ് വിശദീകരണം തേടിയതെന്നും ദേവസ്വം കമ്മീഷണർ കെ വാസു

യുവതീ പ്രവേശനം നടന്നതിന് പിറകെ ശബരി മല നട അടച്ച് ശുദ്ധിക്രിയകൾ നടത്തിയ നടപടിയിൽ ശബരിമല തന്ത്രിയോട് വിശദീകരണം തേടിയതായി ദേവസ്വം കമ്മീഷണർ. ദേവസ്വം ബോർഡ് യോഗത്തിന്റെ ശുപാർശ പ്രകാരമാണ് വിശദീകരണം തേടിയതെന്നും ദേവസ്വം കമ്മീഷണർ കെ വാസു പറയുന്നു. കോടതി വിധിയുടെ പേരിലാണ് യുവതികൾ ശബരിമലയിലെത്തിയത്. എന്നാൽ നടയടച്ച തന്ത്രിയടെ നിലപാട് തെറ്റാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിയുടെ നടപടിയെ വിമർശിച്ച് ദേവസ്വം മന്ത്രി​ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയതിന് പിറകെയാണ് കമ്മീഷണർ‌ ഇക്കാകര്യം വ്യക്തമാക്കിയത്.

ശുദ്ധിക്രിയ കേരളത്തിന്റെ പാരമ്പര്യത്തിന്​ നിരക്കാത്തതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി വിഷയത്തിൽ അയിത്താചാരണം എന്ന പ്രശ്നം കൂടി പുതുതായി ഉയർന്ന്​വന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

‘അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?’ മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍