TopTop

സാനിയ-ഷുഐബ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്: മിര്‍സ മാലിക്ക്

സാനിയ-ഷുഐബ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്: മിര്‍സ മാലിക്ക്
ഇന്ത്യന്‍ ടെന്നീസ് വനിത താരം സാനിയ മിര്‍സ പാക്ക് ക്രിക്കറ്റ്താരം ഷുഐബ് മാലിക്ക് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ്. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം ശുഐബ് മാലിക്ക് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. സാനിയ ആരോഗ്യവതിയാണ്, ദൈവത്തിന് സ്തുതി പാക് ക്രിക്കറ്റ് താരം ഷുഐബ് ട്വിറ്ററില്‍ കുറിച്ചു.

മിര്‍സ മാലിക്ക് എന്ന പേരിലാണ് ഷുഐബ് കുഞ്ഞിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്നും താരം ട്വീറ്റില്‍ പറയുന്നു. തങ്ങള്‍ ആണ്‍കുഞ്ഞ് ജനിച്ചാല്‍ മിര്‍സ മാലിക്ക് എന്നായിരിക്കും പേരിടുകയെന്ന് നേരത്തെ തന്നെ സാനിയ വെളിപ്പെടുത്തിയിരുന്നു.





മാലിക്കിന് ഒരു പെണ്‍കുട്ടിയെയാണു താല്‍പര്യം. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാകുമ്പോള്‍ അതിന്റെ പേരില്‍ മാലിക് എന്നു മാത്രം പോര, മിര്‍സമാലിക് എന്നു വേണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു. എന്നായിരുന്നു സാനിയ മിര്‍സയുടെ മുന്‍പത്തെ ട്വീറ്റ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്ന ട്വീറ്റുകളിലായിരുന്നു പ്രതികരണം. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറക്കുന്നത്. പ്രസവത്തിന് ശേഷം അടുത്ത ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും താരം നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.



https://www.azhimukham.com/sports-sania-mirza-against-online-moral-policing-on-her-pregnancy/

Next Story

Related Stories