ന്യൂസ് അപ്ഡേറ്റ്സ്

ശ്രീധരന്‍ പിള്ളയുടെ രഥയാത്ര ജനങ്ങളെ പരിഭ്രാന്തരാക്കാനെന്ന് സര്‍ക്കാര്‍

കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണെമെന്ന് ആവശ്യപ്പെട്ട ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍. മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന പരാതിയിയിൽ കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണെമെന്ന് ആവശ്യപ്പെട്ട ്ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്നും സര്‍ക്കാര്‍ പറയുന്നു.

ശബരിമലയില്‍ വിഷയത്തില്‍ എന്‍ഡിഎ നടത്തുന്ന രഥയാത്രയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പി എസ് ശ്രീധരന്‍പിള്ള നടത്തുന്ന രഥയാത്ര സമാധാനത്തിന് വേണ്ടിയല്ല. ജങ്ങളെ പരിഭ്രാന്തരാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

വല്‍സന്‍ തില്ലങ്കേരി: ദി മോറല്‍ പോലീസ്

ശബരിമല: കോടതി നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍