UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭക്തകള്‍ക്ക് സ്റ്റോക്ക്ഹോം സിന്‍ഡ്രോം’; ശശി തരുരിന്റെ മാതൃഭൂമി ലേഖനത്തിനെതിരെ ജന്മഭൂമി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുക്കളുടെ വോട്ടു കിട്ടുകയും വേണം എന്നാല്‍ പുരോഗമനവാദിയാണെന്ന് അറിയപ്പെടണമെന്നുമുള്ള ഇരട്ടമോഹത്തിന്റെ ആശയക്കുഴപ്പം ലേഖനത്തിലുടനീളം പ്രകടമാണെന്നും ജന്മഭൂമി പറയുന്നു.

ശബരിമലയില്‍ വേണ്ടത് അനുരഞ്ജനമാണെന്ന് വ്യക്തമാക്കി മാതൃഭൂമി ദിനപത്രത്തില്‍ ശശി തരുര്‍ എംപി എഴുതിയ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജന്മഭൂമി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ വിശ്വാസികളുമായി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ലേഖനത്തിലെ സ്‌റ്റോക് ഹോം സിന്‍ഡ്രം എന്ന പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി മുഖപത്രമായ ജന്മഭുമിയുടെ വിമര്‍ശനം.

ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാവാം എന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റോക്ഹോം സിന്‍ഡ്രോം ആണെന്നാണ് ശശി തരൂര്‍ എം.പിയുടെ വാദം എന്നും ജന്‍മ ഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളത്തിലെ 90 ശതമാനത്തിലേറെ സ്ത്രീകളും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണെന്നും ഇവര്‍ക്കെല്ലാം സ്റ്റോക്ഹോം സിന്‍ഡ്രോം ആണെന്നാണ് തരൂരിന്റെ നിലപാട്. യുവതികള്‍ മലചവിട്ടുന്നതിനെ എതിര്‍ക്കുന്നതിന്റെ നേതൃത്വത്തിലുള്ളത് സ്ത്രീകള്‍ തന്നെയാണെന്നും പറഞ്ഞതിന് ശേഷമാണ് തരൂര്‍ ഇക്കാര്യം പറയുന്നതെന്നും പത്രം പറയുന്നു. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്ര സംസഥാന നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളെക്കുറിച്ച് തരൂര്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുക്കളുടെ വോട്ടു കിട്ടുകയും വേണം എന്നാല്‍ പുരോഗമനവാദിയാണെന്ന് അറിയപ്പെടണമെന്നുമുള്ള ഇരട്ടമോഹത്തിന്റെ ആശയക്കുഴപ്പം ലേഖനത്തിലുടനീളം പ്രകടമാണെന്നും ജന്മഭൂമി പറയുന്നു. തന്നെ തട്ടിക്കൊണ്ടുപോകുകയോ ബന്ദിയാക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്ന ആളോട് സ്ത്രീകള്‍ക്ക് തോന്നിയേക്കാവുന്ന വൈകാരികമായ അടുപ്പത്തെയാണ് സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന് വിളിക്കുന്നെന്നും ജന്മഭൂമി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

എന്നാൽ മതവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സ്റ്റോക്‌ഹോം സിന്‍ഡ്രോം ( ബന്ദികള്‍ക്ക് ബന്ദിയാക്കിവരോടോ തോന്നുന്ന അനുകമ്പ)ത്തിന് സമാനമാണെന്ന്  സ്ത്രീകളെ പറഞ്ഞ് മനസിലാക്കുക ബുദ്ധിമുട്ടാണെന്നാണ് തരുര്‍ ലേഖനത്തില്‍ പറയുന്നത്. വിഷയത്തില്‍ മതവികാരം നേടുന്ന മേല്‍ക്കൈ പുരോഗമന വാദികളെ അമ്പരപ്പിക്കുന്നതുമാണെന്നുമാണ് തരുര്‍ പറയുന്നു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തുന്നിടത്ത് ന്യായീകരിക്കപ്പെടാത്തവിധത്തില്‍ അവരുടെ വികാരങ്ങളെ ലംഘിക്കുകയാണെന്നും ലേഖനം പറയുന്നു. കോടതിവിധിയും വിശ്വാസികളുടെ വിശ്വാസവും അനുരഞ്ജനത്തിലാക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംഘപരിവാര്‍ സംഘടനകളും ദൗര്‍ഭാഗ്യവശാല്‍ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും തരുര്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

‘ഇരുട്ടു മുറിയില്‍ കെട്ടിയിട്ട് അടിക്കുന്ന പൂച്ചയാണ് ഹിന്ദുക്കള്‍’; വത്സന്‍ തില്ലങ്കേരി ‘ഇടപെടുകയാണ്’ കേരള സമൂഹത്തില്‍

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍