ന്യൂസ് അപ്ഡേറ്റ്സ്

എസ്.ബി.ഐ ആക്രമണം; പ്രതികളായ എൻജിഒ നേതാക്കളെ ജോലിചെയ്യാൻ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികളോട് പോലീസ്

അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.

ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖയിൽ അക്രമം നടത്തിയ സംഭവത്തിൽ എൻജിഒ യൂണിയൻ കർശന നടപടിയുമായി പോലീസ്. പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ വിവരമറിയിക്കണമെന്നും പോലീസ് വിവിധ വകുപ്പ് മേധാവിമാർക്ക് നിർദേശം നൽകി.

നീക്കം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു. കമ്പ്യൂട്ടർ, ലാന്‍റ്ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളടക്കം കേസിലെ പ്രതിയാണ്. ഇരുവരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായതും. എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ 15 പേർക്കെതിരായാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍