ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കി. വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. എന്നാൽ വിലക്ക് ഭാഗിമായാണ് കോടതി നീക്കിയിട്ടുള്ളത്. ബിസിസിഐ നടപടി സംബന്ധിച്ച കാര്യങ്ങൾ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷന്, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഒത്തുകളി വിവാദത്തെ തുടർന്ന് താരത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ശ്രീശാന്ത് കോടതിയെ സമീപിച്ചത്. 2013ലെ ഐപിഎല്‍ മൽസരങ്ങളിൽ ശ്രീശാന്ത് ഒത്തുകളിച്ചെന്നതായിരുന്നു കേസ്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയിൽ സ്വീകരിച്ച നിലപാട്. ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ. വാദം.
എന്നാൽ ഭീഷണിപ്പെടുത്തിയാണ് പോലീസ് കേസിൽ തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയത്. അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം. കേസിൽ ശ്രീസാന്ത് ജയിലിടയ്ക്കപ്പെട്ടിരുന്നു. എന്നാൽ താരത്തെ പിന്നീട് കുറ്റവിമുക്തനാക്കുകുയും ചെയ്തിരുന്നു. എന്നാൽ ഈ പശ്ചാത്തലത്തിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.
അതേസമയം, സുപ്രീം കോടതി ഉത്തരവിന് പിറതെ വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എസ് ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ആറുമാസമായി പരിശീലനം നടത്തുന്നുണ്ട്. ആറ് വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. താരങ്ങള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നു. പിന്തുണച്ചവര്‍ക്ക് നന്ദി, കോടതി നിർദേശിച്ച മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു.