Top

സ്‌കൂള്‍ കലോല്‍സവം നടത്തും; ആഘോഷങ്ങളില്ലാതെ

സ്‌കൂള്‍ കലോല്‍സവം നടത്തും; ആഘോഷങ്ങളില്ലാതെ
സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുമെന്നറിയിച്ച സംസ്ഥാന സ്‌കുള്‍ കലോല്‍സവം ആഘോഷങ്ങളില്ലാതെ സംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ന്യൂയോര്‍ക്കിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വിവിധ സാംസ്‌കാരിക പ്രവര്‍ത്തരുമായും ഇക്കാര്യം സംസാരിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം കലോല്‍സവ മാന്വല്‍ പരിഷ്‌കരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ഘോഷയാത്ര ഉള്‍പ്പെടെ ചിലവു കൂടിയ ആഘോഷ പരിപാടികള്‍  ഒഴിവാക്കികൊണ്ട് ചടങ്ങ് മാത്രമായി കലോല്‍സവുമായി മുന്നോട്ട് പോവുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിനൊപ്പം മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ തുക കണ്ടെത്തുന്നതിവും സര്‍ക്കാര്‍ ശ്രമിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ഉള്‍പ്പടെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കലോല്‍സവവുമായി മുന്നോട്ടുപോവുന്നത്.

Next Story

Related Stories