Top

നുഴഞ്ഞുകയറ്റം, ഭീകരാക്രമണ ഭീഷണി; ഡല്‍ഹിയിലും കശ്മീരിലും ജാഗ്രത

നുഴഞ്ഞുകയറ്റം, ഭീകരാക്രമണ ഭീഷണി; ഡല്‍ഹിയിലും കശ്മീരിലും ജാഗ്രത
റമദാനോട് അനുബന്ധിച്ച് കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ കനത്ത ജാഗ്രത. കശ്മീരിനു പുറമേ ഡല്‍ഹിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുള്ള പാക്ക് അധിനിവേശ കശ്മീരില്‍ നിന്നും 20 ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ തന്ത്ര പ്രധാന മേഖലകളിലടക്കം സുരക്ഷ ശക്തമാക്കണമെന്നും റിപോര്‍ട്ട് പറയുന്നു.

അതിനിടെ  കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനിക വാഹനത്തിന് നേരെ ഇന്നു വെടിവയ്പ്പുണ്ടായതായി പോലിസ് അറിയിച്ചു. പുല്‍വാമ ടൗണിനു സമീപത്ത് വച്ച് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് പോലിസ് സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories