Top

മഹാരാജാസിലെ കൊലപാതകം; കാംപസുകളിലെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്

മഹാരാജാസിലെ കൊലപാതകം; കാംപസുകളിലെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്
എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവായ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവം കേരളത്തില്‍ അത്യപൂര്‍വവും ഞെട്ടിക്കുന്നതുമാണെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു. പുറത്തുനിന്നുള്ള കാംപസ് ഫ്രണ്ട്, എസ്ഡിപി ഐ, എന്‍ഡിഎഫ് സംഘമാണ് കൊലപാതകം നടത്തിയത്. ഇത്തരം വര്‍ഗ്ഗീയ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന എസ് എഫ് ഐയെ കായികമായി നേരിട്ട് കേരളത്തിലെ കാംപസുകളിലെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും വി പി സാനു അഴിമുഖത്തോട് പ്രതികരിച്ചു.

കാംപസില്‍ ദീകരാവസ്ഥ സൃഷ്ടിക്കുകയാണ് ഇത്തരക്കാര്‍.  തൃശുരിലെ എ ബി ബിജേഷിന്റെ കൊലപാകത്തിന് സമാനമായ സംഭവമാണ് മഹാരാജാസ് കോളജില്‍ ഉണ്ടായത്. അഭിമന്യുവിനെ പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നു. അര്‍ജ്ജുനിന് നേരെ നടന്നതും ഇത്തരം ആക്രമമാണ്.  നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നിരുന്നത്. എല്ലാ വിദ്യാര്‍ഥി സംഘടനകളും ചെയ്യുന്ന പ്രവര്‍ത്തനമാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനുള്ള മത തീവ്രവാദ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം. ഇത്തരം സംഘടനകളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്നും എസ് എഫ് ഐ ദേശീയ പ്രസിഡന്റ്.



https://www.azhimukham.com/kerala-popular-front-criminals-stabbed-death-sfi-leader-abhimanyu-in-maharajas-college/



https://www.azhimukham.com/responses-social-media-on-sfi-student-murder/

Next Story

Related Stories