TopTop
Begin typing your search above and press return to search.

സ്റ്റേഷനിലെത്തി പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

സ്റ്റേഷനിലെത്തി പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവിനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ബലമയി മോചിപ്പിച്ചു. ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ മോട്ടോര്‍ സൈക്കിളിന് മതിയായ രേഖകളില്ലാത്തതിനാലാണ് എസ്എഫ്‌ഐ നേതാവ് സച്ചിന്‍ദാസിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

സച്ചിന്‍ദാസ് അറിയിച്ചതനുസരിച്ച് എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോവുകയും ചെയ്‌തെന്നാണ് ആരോപണം.

കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് 8 പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. ബലം പ്രയോഗിച്ച് മോചിപ്പിച്ചില്ലെന്നും രേഖകള്‍ പരിശോധച്ചശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

മനോരമ ഓണ്‍ലൈനിന്റെ വീഡിയോ കാണാം

Read More : അമ്പൂരി കൊലപാതകം: അഖിലിനെ കണ്ട് കൂവിവിളിച്ച് ആള്‍ക്കൂട്ടം; ലാത്തി വീശി പോലീസ്

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber














Next Story

Related Stories