UPDATES

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി കുമാര്‍ എന്ന രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാതെ നാല് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ് കുമാര്‍ എന്ന പ്രതിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന കേസില്‍ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി കുമാര്‍ എന്ന രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാതെ നാല് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ഉരുട്ടലിന് അടക്കം രാജ് കുമാറിനെ വിധേയനാക്കി എന്നാണ് പരാതി.

കേസിലെ നാലാം പ്രതിയായ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷയും കോടതി ഇന്നലെ തള്ളിയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം എസ് പിക്കെതിരെ കൂടുതല്‍ നടപടിയെടുത്താല്‍ മതിയെന്നാണ് തീരുമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍