UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗായിക മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

കാലടിയില്‍ കള്ളുമായി വന്ന മിനി ലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവ ഗായിക മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ ഒരാഴ്ച മുന്‍പുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു.
കാലടിയില്‍ കള്ളുമായി വന്ന മിനി ലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. മജ്ഞുഷയ്ക്കൊപ്പം കാലടി സ്‌കൂട്ടറിലുണ്ടായിരുന്ന സംസ്‌കൃത സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയായ അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഞ്ജുഷയുടെ മരണം. നിരവധി സംഗീത ആല്‍ബങ്ങളിലും ഭക്തിഗാനളിലും പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള മഞ്ജുഷ ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്. ഭര്‍ത്താവ് പ്രിയദര്‍ശന്‍. ഒരു വയസായ മകളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍