ന്യൂസ് അപ്ഡേറ്റ്സ്

കേരളം പുനര്‍ നിര്‍മ്മിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വം: യെച്ചുരി

പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേരളം പുനര്‍ നിര്‍മ്മിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വം: യെച്ചുരിചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തെ സഹായിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി. കേരളത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. വലിയ ദുരിതമാണ് സംസ്ഥാനം നേരിടുന്നത്. മതിയായ ദുരിതാശ്വാസം ലഭ്യമാക്കണം. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി നാശനഷ്ടത്തിന്റെ കണക്കനുസരിച്ച് ചെറിയ തുകയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിത ബാധിത പ്രദേശങ്ങളില്‍ യെച്ചുരി ഇന്ന് സന്ദര്‍ശിക്കും.
പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍