ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യപ്രദേശിലെ അശോക് നഗറിലെത്തിയ സ്മൃതി ഇറാനിക്ക് പ്രസംഗത്തിനിടെ കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി. നേതാക്കള്‍ പൊതുയോഗങ്ങളില്‍ പ്രസംഗം കേള്‍ക്കുന്ന ജനങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ ഉത്തരം തേടുന്നത് പതിവാണ്. ഇത്തരത്തില്‍ ചോദ്യം ചോദിച്ചപ്പോളാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് അപ്രതീക്ഷിത മറുപടി കിട്ടിയത്. "മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും എന്ന് പറഞ്ഞിരുന്നു. എന്താ നിങ്ങളുടെ കടം എഴുതിത്തള്ളിയോ"?" എന്നാണ് സ്മൃതി ഇറാനി ജനത്തോട് ചോദിച്ചത്. "അത് ചെയ്തു" എന്നാണ് നാട്ടുകാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്.
ഇത് സ്മൃതി ഇറാനിയെ സംബന്ധിച്ച പ്രതീക്ഷിക്കാത്ത ആഘാതമായി. ഒരു 30 സെക്കന്റ് സ്മൃതി അറാനി പ്രസംഗം നിര്‍ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹോ ഗയാ, ഹോ ഗയാ (അത് ചെയ്തു, ചെയ്തു) എന്നായിരുന്നു മറുപടി. കാര്‍ഷിക കടം എഴുതിത്തള്ളും എന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ല എന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് ആരോപിച്ചിരുന്നു. അതേസമയം ചൗഹാന്റെ ബന്ധുക്കള്‍ അടക്കമുള്ളവരുടെ കടം കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടുണ്ട് എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.
Epic insult of @smritiirani ?pic.twitter.com/BRk0X7XNJu
— Roshan Rai (@RoshanKrRai) May 8, 2019