TopTop

പ്രഭാത സവാരിക്കിറങ്ങിയ യുവതി ഐ പി എസ് ഉദ്യോഗസ്ഥയാണെന്നറിഞ്ഞില്ല; കണക്കിന് തല്ല് മേടിച്ച് മാലമോഷ്ടാവ് രക്ഷപ്പെട്ടു

പ്രഭാത സവാരിക്കിറങ്ങിയ യുവതി ഐ പി എസ് ഉദ്യോഗസ്ഥയാണെന്നറിഞ്ഞില്ല; കണക്കിന് തല്ല് മേടിച്ച് മാലമോഷ്ടാവ് രക്ഷപ്പെട്ടു
ഐപിഎസുകാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിന് കണക്കിന് കിട്ടി. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

ശനിയാഴ്ച രാവിലെ കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വ്വീസ് റോഡില്‍ വെച്ച് ബൈക്കില്‍ എത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ഐ പി എസ് ഉദ്യോഗസ്ഥയാണ് എന്നറിയാതെ ആയിരുന്നു ആക്രമണം. യുവതി അക്രമത്തെ ശക്തമായി ചെറുത്തു നിന്നു.

ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയായ ഇവര്‍ക്ക് തിരുവല്ലം സ്‌റ്റേഷന്റെ ചുമതലയാണുള്ളത്. യുവാവിന്റെ ഉദ്ദേശ്യം മനസിലാക്കിയ ഉദ്യോഗസ്ഥ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ അക്രമി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

ഹൈവേയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് കേസെടുത്തു.

Next Story

Related Stories