UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിട്ട എസ്‌ഐയെ മക്കള്‍ കസേരയില്‍ ഇരുത്തി റോഡില്‍ ഉപേക്ഷിച്ചു; 7 മക്കളുടെ പിതാവ് വെയിലത്തിരുന്നത് 4 മണിക്കൂര്‍

നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപ്പെടുകയും വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു

വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പിതാവിനെ മക്കള്‍ കസേരയില്‍ ഇരുത്തി റോഡില്‍ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്തിരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഏഴ് ആണ്‍മക്കളും 27000 രൂപ മാസവരുമാനവുമുള്ള വട്ടിയൂര്‍ക്കാവ് റിട്ട എസ്‌ഐക്കാണ് ഞായറാഴ്ച ഈ ദുരനുഭവം ഉണ്ടായത്.

മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് അസുഖമാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും അവരെ കാണാന്‍ ആശുപത്രിയിലേക്കു പോകും മുന്‍പ് രാവിലെ എട്ടുമണിയോടെയാണ് അച്ഛനെ കസേരയിലാക്കി വീടിനു മുന്‍പില്‍ ഇരുത്തിയത്. പന്ത്രണ്ടര കഴിഞ്ഞും റിട്ട പോലീസുദ്യോഗസ്ഥന്‍ വെയിലത്തിരിക്കുന്നതു കണ്ട നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപ്പെടുകയും വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തി അദ്ദേഹത്തെ തൊട്ടടുത്തുളള മകന്റെ വീട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞ് അയാള്‍ കൈയ്യൊഴിഞ്ഞു.

പിന്നീട് മറ്റൊരു മകന്റെ വീട്ടിലേകേകു മാറ്റി. 20 ദിവസത്തിനുള്ളില്‍ ആശുപത്രിയിലുള്ളവര്‍ വരുമെന്നും അതുവരെ താമസിപ്പിക്കാം എന്നും അയാള്‍ സമ്മതിച്ചതായി വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു. മക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറായിട്ടില്ല. മനുഷ്യാവകാശ കമ്മീഷനും, സാമൂഹ്യക്ഷേമ വകുപ്പും കേസെടുത്തിട്ടുണ്ട്. മക്കളോട് സംസാരിക്കാന്‍ ചെന്നിരുന്നെന്നും നാട്ടുകാരുടെ വലിയ ബഹളമാണ് അവിടെ ഉണ്ടായതെന്നും വട്ടിയൂര്‍ക്കാവി എസ്‌ഐ അഴിമുഖത്തോട് പറഞ്ഞു. ധാരാളം ആരോഗ്യപ്രശ്‌നമുള്ള ആളാണ് റിട്ട പോലീസ് ഉദ്യോഗസ്ഥന്‍, 4 മണിക്കൂറോളം വെയിലിനെ അതിജീവിച്ചത് അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more : ലാൻഡിങ്ങിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു, കരിപ്പൂരിൽ അപകടമൊഴിവായത് തലനാരിഴയ്ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍