TopTop

സോൻഭ​ദ്ര സംഘർഷം: ആദിവാസികളെ അക്രമികൾ വെടിവച്ചിടുന്ന ദൃശ്യങ്ങൾ പുറത്ത്

സോൻഭ​ദ്ര സംഘർഷം: ആദിവാസികളെ അക്രമികൾ വെടിവച്ചിടുന്ന ദൃശ്യങ്ങൾ പുറത്ത്
മൂന്ന് സത്രീകളുൾപ്പെടെ 10 ആദിവാസി കർഷകർ കൊല്ലപ്പെടാൻ ഇടയാക്കിയ ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങൾ പുറത്ത്. പാടത്തുവച്ച് ​ഗ്രാമത്തലവനും ആദിവാസി കർഷകരും ആദ്യം തർക്കം ഉടലെടുക്കുന്നതും പിന്നീട് ഇത് അക്രമത്തിലേക്ക് നിങ്ങുന്നതുമാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും ശബ്ദങ്ങളും വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.

ഗ്രാമത്തലവൻ യാഗ്യദത്തും ഇരുന്നൂറോളം വരുന്ന കൂട്ടാളികളും ചേർന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് കർഷകരെ അടിമ‌ച്ചമർത്തുന്നത്. പൊലീസിനെ വിളിക്കൂ, എന്ന് യുവതി പറയുന്നതും വീഡിയോയിൽ കേൾക്കാം. ജൂലൈ 17-ന് ഏഴ് മണിക്കൂറോളം നീണ്ട് നിന്ന സംഘർഷത്തിന്റെ തുടക്കമാണ് വീഡിയോയിലുള്ളത്. 32 ട്രാക്ടറുകളിലായാണ് ​യാഗ്യദത്തും കൂട്ടാളികളും തർക്കഭൂമിയിൽ എത്തിയതെന്നാണ് വിവരം. സംഘർ‌ഷത്തിൽ വെടിവെപ്പിൽ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തലമുറകളായി ആദിവാസി കർഷകർ കൃഷി ചെയ്ത് വരുന്ന 36 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഗ്രാമ തലവന്റെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലം വിട്ട് നൽകില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് സ്ഥലത്ത് സംഘർഷം തുടങ്ങുന്നത്. എന്നാൽ പത്ത് വർഷം മുമ്പ് നാട്ടിലെ ഒരു പ്രമുഖ കുടുംബത്തിന്‍റെ പക്കൽനിന്നും താൻ വാങ്ങിയെന്ന് ഈ സ്ഥലം എന്നായിരുന്ന് ഗ്രാമത്തലവന്റെ അവകാശവാദം.എന്നാൽ അക്രമസംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതതെന്ന് വെളിപ്പെടുത്തല്‍. ഒപ്പം ആക്രമണം നടക്കുമെന്ന് പോലീസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് തടയാന്‍ ഒന്നുമുണ്ടായില്ലെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ മൂലം ദേശീയ തലത്തിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച, ജൂലൈ 17-ന്, രാവിലെ 11 മണിയോടു കൂടിയാണ് ഗ്രാമമുഖ്യന്‍ യജ്ഞ ദത്തും നൂറോളം വരുന്ന അനുയായികളും 25 ട്രാക്ടറുകളില്‍ തര്‍ക്കത്തിലുള്ള കൃഷി ഭൂമിയിലെത്തി ആക്രമണം ആരംഭിക്കുന്നത്. എന്നാല്‍ അതിനു മുമ്പു തന്നെ രാവിലെ 10 മണിയോടെ സത്യജിത് എന്ന പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ വിളിച്ച് ‘ഒത്തുതീര്‍പ്പി’നായി എത്തണമെന്ന് ആവശ്യപ്പെട്ടെന്നും അതല്ലെങ്കില്‍ “മറ്റെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് തങ്ങളെ കുറ്റപ്പെടുത്തരുതെ”ന്ന് മുന്നറിയിപ്പ് തന്നെന്നും വെടിവയ്പിന്റെ ദൃക്‌സാക്ഷികളിലൊരാളായ രാം രാജ്യ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് സല്‍മന്തജ് ജഫേര്‍തജ് പാട്ടീലിനെ വിളിച്ചെന്നും എന്നാല്‍ വിഷയം പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ തന്നെ തീര്‍ക്കാനായിരുന്നു എസ്.പി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പാട്ടീല്‍ ഇക്കാര്യം നിഷേധിച്ചു.

സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Next Story

Related Stories