UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുലോ സോണിയയോ? ആര് ലോക്‌സഭ നേതാവാകണം എന്ന് ഇന്ന് തീരുമാനിക്കും

543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് 55 സീറ്റ് വേണം. നാല് സീറ്റുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നത് ഇതിന് സഹായിയ്ക്കും.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയോ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോ – ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും എന്ന് ഇന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമാകും. കോണ്‍ഗ്രസിന് 44 സീറ്റ് മാത്രമുണ്ടായിരുന്ന കഴിഞ്ഞ ലോക്‌സഭയില്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇരു നേതാക്കളും തയ്യാറായിരുന്നില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ്. ഇത്തവണ 52 എംപിമാരാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്.

പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും രാഹുല്‍ ലോക്‌സഭ കക്ഷി നേതാവായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് 55 സീറ്റ് വേണം. നാല് സീറ്റുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നത് ഇതിന് സഹായിയ്ക്കും. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെയായാല്‍ ശരദ് പവാര്‍ പ്രതിപക്ഷ നേതാവായേക്കും എന്ന സൂചനയുണ്ട്.

ALSO READ: കർണാടക തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന് വൻ മുന്നേറ്റം; ലോക് സഭ തെരഞ്ഞെടുപ്പ് പ്രകടനം ആവർത്തിക്കാനാകാതെ ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍