ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോവാനാവില്ല; നിയമസഭയിലെ സംഭവങ്ങളെ വിമർശിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

ഏറെ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്ന സമ്മേളനം നല്ലരീതിയിൽ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു.

സുപ്രധാന നിയമനിര്‍മാണത്തിന് വിളിച്ചുചേര്‍ത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോവാനാവില്ല, വിമർശനങ്ങളിൽ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്ന സമ്മേളനം നല്ലരീതിയിൽ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. സഭയിലെ പെരുമാറ്റം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനാലാം നിയമസഭയുടെ പതിമുന്നാം സമ്മേളനം ബഹളം മുലം നേരത്തെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കാണവെയാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.

സർക്കാർ ജനുവരി 1ന് പ്രഖ്യാപിച്ച വനിതാ മതിലിനെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. മുനീറിന്റെ പരാമര്‍ശത്തിനെത്തിരേ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുനീറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ താന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും, വേണമെങ്കില്‍ സ്പീക്കര്‍ക്ക് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കാമെന്നും മുനീര്‍ വ്യക്തമാക്കി.
വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ സഭ വിടുകയുമായിരുന്നു. ഇതിനിടെയാണ് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍